വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/പത്രക്കുറിപ്പ്/വിക്കിയുവസംഗമം

വിക്കിസംഗമോത്സവം - 2013

വിക്കിയുവസംഗമം

യുവാക്കൾക്കിടയിൽ വിക്കിപീഡിയയുടെ പ്രാധാന്യം പ്രചരിപ്പിക്കുക, വിക്കിപീഡിയ എഡിറ്റിംഗിൽ പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ വിക്കിയുവസംഗമം സംഘടിപ്പിക്കുന്നു. ആലപ്പുഴയിൽ നടക്കുന്ന വിക്കസംഗമോത്സവത്തോടനുബന്ധിച്ച് നവംബർ 30 ന് ആലപ്പുഴ നഗരചത്വരത്തിൽ നടക്കുന്ന ഏകദിന പരിശീലനത്തിൽ ഹയർ സെക്കണ്ടറി - കോളേജ് വിദ്യാർത്ഥികളടക്കമുള്ള യുവാക്കൾക്ക് പങ്കെടുക്കാം. വിക്കിപീഡിയ എഡിറ്റിംഗ്, വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ, ഇ-മലയാളം എഴുത്ത് തുടങ്ങിയവയിൽ പരിശീലനം നൽകും. സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്തെ യുവപ്രതിഭ ഇ. നന്ദകുമാർ വിക്കിയുവസംഗമം ഉത്ഘാടനം ചെയ്യും. ഇന്റർ നെറ്റിലെ സ്വതന്ത്ര വിജ്ഞാന കോശമായ മലയാളം വിക്കിപീഡിയയിലെ പ്രവർത്തകരുടെ വാർഷിക കൂടിച്ചേരലാണ് വിക്കിസംഗമോത്സവം. ഡിസംബർ 21 ന് ആലപ്പുഴയിൽ ആരംഭിക്കുന്ന വിക്കിസംഗമോത്സവത്തനായുള്ള രജിസ്‌ട്രേഷൻ www.ml.wikipedia.org എന്ന വിലാസത്തിൽ മലയാളം വിക്കിപീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. നവംബർ 30 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന വിക്കിയുവ സംഗമത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് 9400203766, 9747014264 എന്നീ നമ്പരുകളിൽ വിളിച്ച് പേര് ചേർക്കാവുന്നതാണ്.

വിശ്വസ്ഥതയോടെ
അഡ്വ. ടി.കെ. സുജിത്
(9846012841)
ജനറൽ കൺവീനർ വിക്കിസംഗമോത്സവം