ഈ താൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യാൻ സഹായിക്കുക.
Introduction   More Details   Community & Team   Logistics   Call for Participation   Registration   Sponsors

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012 ൽ നിങ്ങളുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള അപേക്ഷ ഇവിടെ സമർപ്പിക്കാം.

മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവർക്ക് പരസ്പരം നേരിൽ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങൾ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിൾ കൂട്ടായി ആസൂത്രണം ചെയ്യാനും സംഗമോത്സവം വേദിയൊരുക്കുന്നു. വിക്കിമീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിമീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവർത്തകർ, ഗവേഷകർ, കമ്പ്യൂട്ടർ വിദഗ്ദർ, സ്വതന്ത്ര-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകൾക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇതൊരവസരമാണ്.

വിക്കിസംഗമോത്സവം - 2012 എന്നത് വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാർഷിക വിശകലനങ്ങൾ, ചർച്ചകൾ എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങൾ, പാനൽ ചർച്ചകൾ, ക്ളാസ്സുകൾ, ശില്പശാലകൾ, പൊതുചർച്ചകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയും നടക്കും.

വിക്കിസംഗമോത്സവത്തിന്റെ പരിപാടി - ആസൂത്രണ സമിതിയുടെ മുൻപാകെ മുൻകൂർ സമർപ്പിച്ച് ആ സമിതിയുടെ വിലയിരുത്തലിനും തെരഞ്ഞെടുപ്പിനും വിധേയമായ "അവതരണങ്ങൾ/പ്രബന്ധങ്ങൾ മാത്രമേ വിക്കിസംഗമോത്സവത്തിൽ അവതരിപ്പിക്കുവാൻ അനുവദിക്കൂ. അവതരണങ്ങളെയും സംഗമോത്സവ ഉള്ളടക്കത്തെയും സംബന്ധിച്ച് ഈ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.


പ്രബന്ധങ്ങൾ/അവതരണങ്ങൾ സമർപ്പിക്കേണ്ടതിന്റെ കണ്ണി ഈ പേജിന്റെ ഏറ്റവും താഴെ നൽകിയിരിക്കുന്നു. സമർപ്പണത്തിനുമുൻപ് ദയവായി മാർഗ്ഗനിർദ്ദേശങ്ങൾ മനസ്സിരുത്തി വായിക്കുക. വിഷയബന്ധിയല്ലാത്ത (വിക്കിസംരംഭങ്ങളുമായി ബന്ധമില്ലാത്ത) സമർപ്പണങ്ങൾ നിരാകരിക്കപ്പെടും.

പ്രധാന തിയതികൾ

തിരുത്തുക
  • പ്രബന്ധങ്ങൾ സ്വീകരിക്കാൻ തുടങ്ങുന്നത് - 21 ഫെബ്രുവരി 2012
  • പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള അവസാനതീയതി - 21 മാർച്ച് 2012
  • തിരഞ്ഞെടുത്ത പ്രബന്ധങ്ങളെ പറ്റിയുള്ള അറിയിപ്പ് - 31 മാർച്ച് 2012

ട്രാക്കുകൾ

തിരുത്തുക

ഈ വർഷത്തെ വിക്കിസംഗമോത്സവം - 2012 ൽ താഴെപ്പറയുന്ന വിക്കിപീഡിയയുടെ സംരംഭങ്ങളെ വികസനത്തിനു വേണ്ടിയ പ്രധാന പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

  • സമൂഹം ( Community)
  • ടെക്നോളജി (Technology)
  • അറിവ് (Knowledge)
  • പ്രചാരണം ( Outreach)

ഈ പ്രമേയങ്ങൾ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങൾക്കാണ് മുൻഗണന.


1. സമൂഹം - Community:

തിരുത്തുക
  • മലയാളം വിക്കിസമൂഹം കൂടുതൽ ശക്തിപ്പെടുത്താനുഉള്ള വഴികൾ
  • പുതിയ ആളുകളെ വിക്കിയിലേക്ക് ആകർഷിക്കാനുള്ള മാർഗ്ഗങ്ങൾ
  • സമൂഹത്തിന്റെ ആശയവിനിമയത്തിനുള്ള പുതിയ മാർഗ്ഗങ്ങൾ
  • വിക്കിപീഡിയ സഹോദര സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള പുതിയ ആശയങ്ങൾ
  • സ്ത്രീ ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ആശയങ്ങൾ
  • പ്രവാസികളുടെ പങ്ക് വർദ്ധിപ്പിക്കൽ
  • മലയാളം വിക്കിപീഡിയ നയങ്ങളും മാനദണ്ഡങ്ങളും സമവായ ജനാധിപത്യവും
  • ഉത്തമരീതികൾ, അനുഭവ പഠനങ്ങൾ.

2. ടെക്നോളജി - Technology

തിരുത്തുക
  • വിക്കിയിലെ സാങ്കേതിക പ്രശ്നങ്ങൾ -ലിപികൾ, നിവേശന രീതികൾ, തിരയൽ തുടങ്ങിയ ഉപായങ്ങൾ
  • ട്രെയിനിംഗ്, പ്രചാരണം, സാങ്കേതിക പ്രചാരണം.
  • സാങ്കേതിക സമൂഹം മലയാളം വിക്കിപീഡിയയിൽ വളർത്തുന്നതിന്റെ ആശയങ്ങൾ
  • ഓപ്പൺ സ്ട്രീറ്റ് മാപ്പ് - വിക്കി സംയോജനം
  • ഉയർന്നതലത്തിലുള്ള വിക്കിരൂപകൽപ്പനാസങ്കേതങ്ങൾ
  • ഓഫ്‌ലൈൻ, മൊബൈൽ ഫോൺ തുടങ്ങയവയിലൂടെ മലയാളം വിക്കി ഉപയോഗ സാദ്ധ്യതകൾ പ്രതിബന്ധങ്ങൾ
  • മലയാളം ലിപ്യന്തരണം, യുണീകോഡ് - ആസ്കി രൂപാന്തരണം പുതിയ സാദ്ധ്യതകൾ
  • നവീന സാങ്കേതിക ആശയങ്ങൾ, ഉത്തമരീതികൾ

3. അറിവ് - Knowledge

തിരുത്തുക
  • പകർപ്പവകാശം, പകർപ്പവകാശം അവസാനിച്ചതോ ഉപേക്ഷിച്ചതോ ആയ കൃതികളുടെ വിക്കിവൽക്കരണം, വിക്കി ഗ്രന്ഥശാലയുടെ പ്രാധാന്യം.
  • വിക്കിപീഡിയ അവലംബവും ആധികാരികതയും
  • വാച്യാവലംബ ശേഖരങ്ങൾ, കൂട്ടായ എഴുത്തു് തുടങ്ങി വിജ്ഞാനശേഖരണത്തിനുള്ള ഇതര മാർഗ്ഗങ്ങൾ
  • വിക്കിമീഡിയ കോമൺസ്, വിക്കിഗ്രന്ഥശാല, ഗ്ളാം (GLAM) മുതലായ പദ്ധതികൾ
  • വിവിധ വിക്കിപദ്ധതികൾ, കവാടങ്ങൾ
  • വിക്കിപീഡിയ സഹോദരസംരംഭങ്ങൾ.
  • പകർപ്പവകാശ നിയമങ്ങളും വിക്കിപീഡിയയും
  • വിദ്യാലയങ്ങൾ, ഗ്രന്ഥശാലകൾ തുടങ്ങിയ ഇടങ്ങളിലെ വിക്കി ഉപയോഗം
  • ഉത്തമരീതികൾ, മാതൃകാ പ്രവർത്തനങ്ങൾ

4. പ്രചാരണം - Outreach

തിരുത്തുക
  • ഇന്റർനെറ്റ് - സാമൂഹ്യമാദ്ധ്യമങ്ങൾ, അച്ചടിമാദ്ധ്യമം, ദൃശ്യമാദ്ധ്യമം എന്നിവ വഴിയുള്ള വിക്കിപ്രചാരണ സാദ്ധ്യതകൾ
  • വിക്കിപഠനശിബിരങ്ങൾ, ശിൽ‌പ്പശാലകൾ, പരിശീലനപരിപാടികൾ, കൂട്ടായ സമയബന്ധിതസൃഷ്ടികൾ
  • പ്രത്യേക സമൂഹങ്ങൾക്കു് നേരിട്ടുള്ള ശ്രദ്ധ നൽകാൻ തക്ക പ്രചാരണങ്ങൾ (ഉദാ: സ്കൂൾ വിക്കികൾ, മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു.)
  • നെറ്റ് ഇതര (ഓഫ്‌ലൈൻ) മാർഗ്ഗങ്ങൾ
  • വിക്കിപീഡിയയിൽ പ്രത്യേക സം‌വേദനാവശ്യങ്ങളുള്ള ഉപയോക്താക്കൾക്കു വേണ്ട സജ്ജീകരണങ്ങൾ
  • ഉത്തമമായ വിക്കി ഉപയോഗരീതികളും നയങ്ങളും, അനുഭവപഠനങ്ങൾ.

അവതരണങ്ങൾ എപ്രകാരമാകാം

തിരുത്തുക
  • മുൻപറഞ്ഞ വിഷയങ്ങളിലോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ ആകാം
  • പ്രഭാഷണം, പ്രബന്ധം, സ്ലൈഡ് പ്രസന്റേഷൻ, വീഡിയോ, കമ്പ്യൂട്ടർ ആനിമേഷൻ തുടങ്ങിയ രൂപങ്ങളിലാകാം
  • ഓരോ അവതരണവും പരമാവധി 30 മിനിറ്റ് സമയത്തിനുള്ളിൽ നടത്തുവാൻ കഴിയുന്നതായിരിക്കണം

നിർദ്ദേശങ്ങൾ

തിരുത്തുക

വിക്കിസംഗമോത്സവം - 2012 ൽ, മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ആർക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാം.

വിക്കിസംഗമോത്സവം - 2012 മലയാളം വിക്കി സംബന്ധമായ പദ്ധതികൾക്കുള്ളതായത് കൊണ്ട്, പ്രബന്ധങ്ങളുടെ അവതരണം മലയാളത്തിലാവുന്നതാണ് അഭികാമ്യം. എന്നാൽ പ്രബന്ധാവതാരകൻ മലയാളിയല്ലെങ്കിൽ (അല്ലെങ്കിൽ മലയാളം ശരിയായി അറിയാത്ത ആൾ ആണെങ്കിൽ) ഇംഗ്ലീഷ് ഉപയോഗിക്കാം. സംഘാടകസമിതിയെ മുൻകൂട്ടി അറിയിക്കുന്ന പക്ഷം ഇംഗ്ളീഷിൽ പ്രബന്ധം അവതരിപ്പിക്കുന്നവർക്ക് മലയാളിയായ ഒരു പരിഭാഷകന്റെ സഹായം ലഭ്യമാക്കുന്നതാണ്.

അവതരണങ്ങൾ നടത്തുന്നതിന് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരെപ്പോലെത്തന്നെ രെജിസ്ട്രേഷൻ ഫീസ് നൽകി, പ്രതിനിധിയായി പേര് ചേർത്തിരിക്കണം. അവതരണങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം സൗജന്യ രജിസ്ട്രേഷനോ സൗജന്യ താമസമോ ലഭിക്കുന്നതല്ല.

എന്തെങ്കിലും കാരണവശാൽ അവതാരകന് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നാൽ സംഘാടക സമിതിയുടെ അനുമതിയോടു കൂടി പരിപാടിയിൽ പങ്കെടുക്കുന്ന മറ്റൊരാളോട് പ്രബന്ധം അവതരിപ്പിക്കാൻ ആവശ്യപ്പെടാവുന്നതാണ്.

പ്രബന്ധത്തിന്റെ അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങളെപ്പറ്റി വ്യക്തതയില്ലാത്തപക്ഷം, സംഘാടകസമിതി കൂടുതൽ വിശദീകരണങ്ങൾ അപേക്ഷയുടെ 'സംവാദം' താളിൽ ആവശ്യപ്പെടുന്നതാണ്. അതിനുള്ള മറുപടി എത്രയും പെട്ടെന്ന് അതേ താളിൽ തന്നെ നൽകാൻ അപേക്ഷാർഥി ബാധ്യസ്ഥനാണ്.

ഒരു അപേക്ഷ മുൻപോട്ട് വയ്ക്കുന്നതിലൂടെ നിങ്ങൾ നിർമ്മിച്ച രേഖകൾ, പ്രസന്റേഷൻ സ്ലൈഡുകൾ, മറ്റ് വീഡിയോ റെക്കോഡിങ്ങുകൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്ക് 3.0 അൺപോർട്ടഡോ സമാനമായ അനുമതിപത്രത്തിലോ വിതരണം ചെയ്യാമെന്ന് സമ്മതിക്കുകയാണ്. ഇതോടൊപ്പം തന്നെ പ്രസ്തുത അനുമതിപ്രകാരം നിങ്ങളുടെ നിർമ്മിതി തത്സമയമോ റെക്കോഡ് ചെയ്യപ്പെട്ട നിലയിലോ, പ്രക്ഷേപണം ചെയ്യാവുന്നതോ, പിന്നീട് ഡൗൺലോഡ് ചെയ്യാവുന്ന നിലയിലോ പുനർവിതരണം ചെയ്യാനുള്ള അനുമതി കൂടി നൽകുന്നുണ്ട്. നിങ്ങൾക്ക് ഇതിൽ ഏതെങ്കിലും കാര്യത്തിൽ ഭാഗികമായോ (ഉദാഹരണത്തിന് നിർമ്മിതി ടേപ്പ് ചെയ്യാൻ താങ്കൾക്ക് താത്പര്യമില്ലെങ്കിൽ) പൂർണ്ണമായോ സമ്മതമല്ലെങ്കിൽ, ദയവായി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെടുക.

നിങ്ങൾ സമർപ്പിച്ച അവതരണത്തെ വിലയിരുത്തിയ ശേഷം സമിതി എടുക്കുന്ന തീരുമാനം നിങ്ങൾ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ അറിയിക്കുന്നതായിരിക്കും. അറിയിപ്പ് കിട്ടിയാൽ ഉടനെ തന്നെ പ്രബന്ധാവതരണത്തിനുള്ള ക്ഷണം സ്വീകരിച്ചതായി സംഘാടക സമിതിയെ അറിയിക്കേണ്ടതാണ്. ഏപ്രിൽ 17 വരെ അവതാരകന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടാകാത്ത പക്ഷം പ്രബന്ധം നിരസിക്കുന്നതായിരിക്കും. നിങ്ങളുടെ പ്രബന്ധം അവതരിപ്പിക്കേണ്ട വേദി, സമയം എന്നിവയും നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. നിങ്ങളുടെ അവതരണത്തെ സംബന്ധിച്ച് സംഘാടകസമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

ഒരാൾക്ക് എത്ര അവതരണങ്ങൾ വേണമെങ്കിലും സമർപ്പിക്കാവുന്നതാണ്. എന്നാൽ ഓരോ അവതരണവും തെരഞ്ഞെടുക്കപ്പെടുന്നത് സംഘാടകസമിതിയുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും.

പ്രഥമ ലിസ്റ്റിൽ നിങ്ങളുടെ അവതരണം തിരഞ്ഞെടുക്കപ്പെട്ടില്ലെന്നതുകൊണ്ട് നിരാശപ്പെടരുത്. സംഗമോത്സവത്തിൽ പങ്കെടുന്ന താല്പര്യമുള്ള ആളുകൾക്ക്, അവരുടെ ഇഷ്ടവിഷയങ്ങൾ സംഗമദിവസം തന്നെ മുന്നോട്ട് വെയ്ക്കുന്നതിനായി, അനൗപചാരിക സംഭാഷണങ്ങളും , സ്വയം സംഘടിത പ്രഭാഷണങ്ങളും , ഇടനാഴി ചർച്ചകളും, പ്രവർത്തന കൂട്ടായ്മകളും സംഘടിപ്പിക്കുവാൻ പ്രത്യേക സമയവും സാഹചര്യവും ഏർപ്പെടുത്തുന്നതായിരിക്കും.

അവതരണത്തിന് എങ്ങിനെ അപേക്ഷിക്കാം

തിരുത്തുക

താഴെ കാണുന്ന പെട്ടിയിലെ എഴുത്തിന്റെ അവസാനം "[നിങ്ങളുടെ പ്രബന്ധത്തിന്റെ തലക്കെട്ട്]" എന്നു കാണാം. (പെട്ടിയ്ക്കുള്ളിൽ കഴ്സർ അമർത്തി വലത്തോട്ട് സ്ക്രോൾ ചെയ്യുക) അത് മാത്രം മായിച്ചിട്ട്, അതിനുപകരം ആ ഭാഗത്ത്, നിങ്ങളുടെ അവതരണത്തിന്റെ "തലക്കെട്ട്" എഴുതിച്ചേർക്കുക. ശേഷം, പെട്ടിയുടെ താഴെ കാണുന്ന "താൾ സൃഷ്ടിക്കുക" എന്ന ബട്ടണിൽ അമർത്തുക. അതേത്തുടർന്നു്, സ്വയം വിശദീകരിക്കുന്ന, നിങ്ങളുടെ അവതരണത്തിന്റെ തലക്കെട്ടിലുള്ള പുതിയ ഒരു വിക്കിപേജിലേക്ക് നിങ്ങൾ നയിക്കപ്പെടും. ആ പേജിൽ നിങ്ങളുടെ അവതരണത്തിന്റെ വിശദാംശങ്ങൾ എഴുതിച്ചേർക്കുക. അതിനുശേഷം ആ പേജിന് താഴെ കാണുന്ന "താൾ സേവ് ചെയ്യുക" എന്ന ബട്ടൺ അമർത്തി സമർപ്പണം പൂർത്തിയാക്കുക.

നിലവിൽ സമർപ്പിച്ചിട്ടുള്ള അവതരണങ്ങളുടെ പട്ടികയ്കായി വിക്കിസംഗമോത്സവം - 2012 സമർപ്പണങ്ങൾ കാണുക.