വിക്കിപീഡിയയിൽ അംഗത്വം എടുത്ത ഏതൊരാൾക്കും ലോകത്തെവിടെനിന്നും പ്രവേശിക്കാൻ സാധിക്കും.
മലയാളം വിക്കിപീഡിയ വെബ്സൈറ്റിൽ ml.wikipedia.org എന്ന വിലാസത്തിലെത്താം.
വിക്കിപീഡിയ വെബ്സൈറ്റിനു മുകളിൽ വലതുവശത്തുള്ള പ്രവേശിക്കുക എന്ന കണ്ണിയിൽ അമർത്തി ലോഗിൻ ചെയ്യാവുന്നതാണ്.
ഈ കാണുന്ന പെട്ടികളിൽ ഉപയോക്തൃനാമവും രഹസ്യവാക്കും നൽകി എന്റർ അമർത്തുകയോ, പ്രവേശിക്കുക എന്ന ബട്ടൺ അമർത്തുകയോ ചെയ്താൽ താങ്കൾക്ക് വിക്കിപീഡിയയിൽ പ്രവേശിക്കാം.
നിങ്ങൾ മലയാളത്തിലുള്ള ഉപയോക്തൃനാമം ഉപയോഗിക്കുന്നുവെങ്കിൽ, മലയാളത്തിൽ എഴുതാനുള്ള ഉപാധിയായി വിക്കിപീഡിയയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന നാരായം എന്ന എഴുത്തുപകരണം ഉപയോഗിക്കാവുന്നതാണ്. ഇതിൽ മൊഴി ലിപിമാറ്റരീതിയിലും, ഇൻസ്ക്രിപ്റ്റിലും മലയാളം എഴുതാനുള്ള കരുക്കൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എഴുത്തുപകരണം ഉപയോക്തൃനാമത്തിനുള്ള പെട്ടിയിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. പാസ്വേഡ് പെട്ടിയിൽ അത് പ്രവർത്തിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
വിക്കിപീഡിയയിൽ പ്രവേശിക്കുന്നതിന് താങ്കളുടെ ബ്രൗസറിൽ, കുക്കീസ് സ്വീകരണം, സജ്ജമാക്കിയിട്ടുണ്ടായിരിക്കണം. (പ്രവേശനഫോറത്തിലുള്ള ഇതു സൂചിപ്പിക്കുന്ന വരി സൂം ചെയ്തോ അടിവരയിട്ടോ പ്രദർശിപ്പിക്കാം) അല്ലാത്തപക്ഷം പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള സന്ദേശം വരും. ഇത് പരിഹരിക്കാൻ ബ്രൗസറിന്റെ സഹായംതാളുകൾ പരിശോധിച്ച് കൂക്കീസ് സ്വീകരണം സജ്ജമാക്കുക.
നിങ്ങൾ ഒരു സ്വകാര്യകമ്പ്യൂട്ടറാണ് ഉപയോഗിക്കുന്നതെങ്കിൽ, ലോഗിൻ വിവരങ്ങൾ ശേഖരിച്ചുവെക്കുകവഴി, ഓരോ തവണയും പ്രവേശിക്കുമ്പോഴുള്ള അസൗകര്യമൊഴിവാക്കാനാകും. പ്രവേശിക്കുമ്പോൾ ഇവിടെ ശരിയിട്ടാൽ 180 ദിവസത്തേക്ക് നിങ്ങളുടെ ഉപയോക്തൃവിവരങ്ങൾ ബ്രൗസറിൽ ശേഖരിക്കും. എന്നാൽ ഒരു പൊതു കമ്പ്യൂട്ടറിൽ ഇത് ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. ഇനി എപ്പോഴെങ്കിലും അങ്ങനെ ചെയ്തുപോയെങ്കിൽ, ഉടനടി നിങ്ങളുടെ രഹസ്യവാക്ക് മാറ്റുക.
ഒരു പക്ഷേ നിങ്ങളുടെ ലോഗിൻ വിവരങ്ങൾ മറന്നുപോയെന്നു കരുതുക (പശ്ചാത്തലത്തിൽ തെറ്റായ പാസ്വേഡ് സന്ദേശം കാണിക്കാവുന്നതാണ്). ഇവിടെ അമർത്തി, പുതിയ രഹസ്യവാക്കിനായി അപേക്ഷിക്കാം. നിങ്ങൾക്കുള്ള താൽക്കാലികരഹസ്യവാക്ക് ഇ-മെയിലായി ലഭിക്കും അതുപയോഗിച്ച് പ്രവേശിച്ച്, പുതിയ പാസ്വേഡ് ക്രമീകരിക്കാവുന്നതാണ്. അംഗത്വം സൃഷ്ടിക്കുന്ന സമയത്ത് ഇ-മെയിൽ വിലാസം നൽകിയിരുന്നെങ്കിൽ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ.