വിക്കിപീഡിയ:വിക്കിപദ്ധതി/വീഡിയോ സഹായം/ലേഖനം തിരയുന്നതെങ്ങനെ

തിരക്കഥ തിരുത്തുക

  1. പ്രധാന താളിൽ നിന്നോ മറ്റേതു താളിൽ നിന്നോ ഒരു ലേഖനം തിരയാൻ സാധിക്കുന്നു.
  2. താങ്കൾ ആന എന്ന താളാണ് തിരയാനുദ്ദേശിക്കുന്നത് എന്നിരിക്കട്ടെ.
  3. താങ്കൾക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ തിരയാനാകും. എന്നിരുന്നാലും മലയാളത്തിൽ തിരയുന്നതാവും അഭികാമ്യം.
  4. വലതുവശത്ത് മുകളിലായി കാണുന്ന (തിരയുക) എന്ന തിരയൽപെട്ടിയിൽ ആന എന്നെഴിതിച്ചേർക്കുക.
  5. പക്ഷെ മലയാളത്തിലെഴുതുവാനുള്ള ഉപകരണം സ്വതേ ക്രമീകരിച്ചിട്ടുണ്ടാവില്ല.
  6. അതിനായി ഏറ്റവും മുകളിലായുള്ള എഴുത്തുപകരണം എന്ന കണ്ണിയിൽ അമർത്തി സജീവമാക്കുക എന്നത് (ശരിയിട്ട്) സജീവമാക്കുക.
  7. ഇത് എളുപ്പത്തിൽ ചെയ്യുവാനായി കീബോർഡിലെ കണ്ട്രോൾ കീയും M എന്ന കീയും ഒന്നിച്ചമർത്തിയാലും മതിയാകും.
  8. എഴുത്തുപകരണം പ്രവർത്തനക്ഷമമായി എന്നുള്ളതിനു സൂചകമായി ചുമന്ന ഗുണനചിഹ്നം മാറുകയും ചെയ്യും.
  9. എഴുതുന്നതിനനുസരിച്ച് താഴേക്ക് വരുന്ന ഐച്ഛികങ്ങൾ തിരഞ്ഞെടുക്കുകയോ, മുഴുവനായി എഴുതി തിരച്ചിൽ ചിഹനത്തിൽ അമർത്തുകയോ ആവാം.
  10. തിരയുന്ന താൾ ഉണ്ടെങ്കിൽ അതിലേക്ക് പോകും
  11. തിരച്ചിൽ വാക്ക് ഉൾപ്പെടുന്ന എല്ലാ ലേഖനങ്ങളും കാണുവാനായി ഐച്ഛിക പട്ടികയിലെ ഏറ്റവും താഴെയായുള്ള (ഉൾപ്പെടുന്നവ..) എന്നത് തിരഞ്ഞെടുക്കുക.
  12. ആന ഉൾപ്പെടുന്നവ എല്ലാ താളുകളും കാണപ്പെടും.
  13. ഇങ്ങനെ നിങ്ങൾക്ക് വിക്കിപീഡിയയിൽ ഏതു ലേഖനവും തിരയാം.