വിക്കിപീഡിയ:വിക്കിപദ്ധതി/വീഡിയോ സഹായം/ഉപയോക്താവാകുന്നതെങ്ങനെ

സ്ക്രിപ്റ്റ് തിരുത്തുക

  1. വിക്കിപീഡിയയിലെ ബഹുഭൂരിപക്ഷം താളുകളും ഏതൊരാൾക്കും തിരുത്താൻ പാകത്തിനുള്ളതാണ്. തിരുത്തുകൾ വരുത്തുന്നതിന് അംഗത്വമെടുക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. പക്ഷേ, അംഗത്വമെടുക്കാതെ തിരുത്തലുകൾ വരുത്തുമ്പോൾ താങ്കളുടെ സംഭാവനകൾ താങ്കളുടെ പേരിൽ രേഖപ്പെടുത്താതെ പോവുകയും, സ്വകാര്യത വെളിപ്പെടുത്തുന്ന ഐ.പി. വിലാസം തിരുത്തുന്ന താളിന്റെ നാൾവഴിയിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. (പശ്ചാത്തലത്തിൽ അംഗത്വമെടുക്കാതെ തിരുത്തുമ്പോൾ കാണിക്കുന്ന സന്ദേശം സൂം ചെയ്ത് കാണിക്കാവുന്നതാണ്.)
  2. അംഗത്വമെടുത്ത് തിരുത്തലുകൾ നടത്തുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ട്.
    1. താങ്കളുടെ സംഭാവനകൾ താങ്കളുടെ പേരിൽതന്നെ രേഖപ്പെടുത്തുന്നു.
    2. മറ്റു ഉപയോക്താക്കൾക്ക് താങ്കളുമായി വിക്കിപീഡിയയിലൂടെ ബന്ധപ്പെടാനും സഹായങ്ങൾ നൽകാനും സാധിക്കും. (സംവാദം താളും, നിങ്ങൾക്ക് പുതിയ സന്ദേശങ്ങളുണ്ട് എന്ന സന്ദേശവും പശ്ചാത്തലത്തിൽ കാണിക്കുക)
    3. വിക്കിപീഡിയയിലേക്ക് ചിത്രങ്ങൾ ചേർക്കുക, സംരക്ഷിക്കപ്പെട്ടിട്ടുള്ള താളുകൾ തിരുത്തുക തുടങ്ങിയവ അംഗത്വമെടുത്ത ഉപയോക്താക്കൾക്കുമാത്രം ലഭ്യമായ സൗകര്യങ്ങളാണ്.
  3. അംഗത്വമെടുക്കുമ്പോൾ താങ്കളുടെ യഥാർത്ഥപേരോ സ്വകാര്യവിവരങ്ങളോ ഇ-മെയിൽവിലാസമോ വിക്കിപീഡിയ നിർബന്ധമായി ആവശ്യപ്പെടുന്നില്ല. ഈ വിവരങ്ങൾ നൽകിയാൽ തന്നെ, കാര്യനിർവ്വാഹകർക്കുപോലും ലഭ്യമാകുകയില്ല. (പശ്ചാത്തലത്തിൽ ഒരു അംഗത്വം സൃഷ്ടിക്കുമ്പോൾ ആവശ്യപ്പെടുന്ന വിവരങ്ങൾ കാണിക്കുക)
  4. ഇനി വിക്കിപീഡിയയിൽ ഒരംഗത്വം എങ്ങനെയെടുക്കാം എന്നു നോക്കാം
    1. വിക്കിപീഡിയ വെബ്സൈറ്റിന്റെ മുകളിൽ വലതുവശത്തുള്ള അംഗത്വമെടുക്കുക എന്ന കണ്ണിയിൽ അമർത്തിയാൽ അംഗത്വമെടുക്കാനുള്ള താൾ മുന്നിലെത്തും
    2. തുടക്കത്തിൽ കാണുന്ന കാപ്ചചിത്രത്തിൽ കാണുന്ന വാക്കുകൾ അതേപടി കാപ്ച പെട്ടിയിൽ എഴുതുക
    3. താങ്കൾക്കു വേണ്ട ഉപയോക്തൃനാമം അഥവാ യൂസർനെയിം ഇവിടെ നൽകാം
    4. ഇഷ്പപ്പെട്ട രഹസ്യവാക്ക് അഥവാ പാസ്‌വേഡ് ഇവിടെ നൽകുക, താഴെയുള്ള പെട്ടിയിൽ രഹസ്യവാക്ക് ഒരിക്കൽക്കൂടി നൽകുക.
    5. താങ്കൾക്ക് ഇ-മെയിൽ വിലാസം വേണമെങ്കിൽ ഇവിടെ നൽകാവുന്നതാണ്. രഹസ്യവാക്ക് മറന്നുപോകുകയാണെങ്കിൽ അത് തിരിച്ചെടുക്കാൻ ഇ-മെയിൽ വിലാസം നൽകുന്നതുവഴി സാധിക്കും.
    6. ഇത്രയും വിവരങ്ങൾ നൽകിയതിനു ശേഷം അംഗത്വമെടുക്കുക എന്ന ബട്ടണിൽ അമർത്തുന്നതോടെ അംഗത്വമെടുക്കൽ പ്രക്രിയ പൂർത്തിയായി.
    7. ഒരുപക്ഷേ താങ്കളാവശ്യപ്പെട്ട ഉപയോക്തൃനാമം വിക്കിപീഡിയയിൽ നേരത്തേ നിലവിലുണ്ടെങ്കിൽ ഈ വിവരം കാണിച്ചുകൊണ്ട് അംഗത്വമെടുക്കൽ ഫോം ഒരിക്കൽക്കൂടി പ്രത്യക്ഷപ്പെടും. മറ്റൊരു ഉപയോക്തൃനാമം തിരഞ്ഞെടുത്ത് താങ്കൾക്ക് അംഗത്വമെടുക്കൽ പൂർത്തിയാക്കാവുന്നതാണ്.
  5. താങ്കൾക്ക് നല്ലൊരു വിക്കിപീഡിയ അനുഭവം നേരുന്നു.