വിക്കിപീഡിയ:മീഡിയ സഹായി (ഓഗ്)
ഓഡിയോ / വീഡിയോ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വിധം
താങ്കളുടെ കമ്പ്യൂട്ടറിൽ വീഡിയോ (തിയറ), ഓഡിയോ (വോർബിസ്) ഫയലുകൾ പ്രവർത്തിപ്പിക്കാനായി ദയവായി താഴെ കാണുന്ന പട്ടികയിൽ നിന്നും ഒരു പ്രോഗ്രാം തിരഞ്ഞെടുക്കുക. താങ്കളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേരിനു താഴെ നോക്കുക അവിടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്യുക
താങ്കൾ സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുമ്പോൾ വീഡിയോയും(തിയറ), ഓഡിയോയും(വോർബിസ്) ഒരേപോലെ പ്രവർത്തിപ്പിക്കാവുന്ന ഒരെണ്ണം തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക.
എല്ലാം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും
- വോർബിസ് തിയറ പിന്തുണയുള്ള ബ്രൗസറുകൾ തിരഞ്ഞെടുക്കുക ഫയർഫോക്സ് 3.5 , ഗൂഗിൾ ക്രോം
- വോർബിസ് തിയറ ഡയറക്റ്റ് ഷോ അല്ലെങ്കിൽ വിഎൽസി മീഡിയ പ്ലേയർ ഇസൻസ്റ്റോൾ ചെയ്യുക
- വോർബിസ് തിയറ പിന്തുണയുള്ള ബ്രൗസറുകൾ തിരഞ്ഞെടുക്കുക ഫയർഫോക്സ് 3.5 , ഗൂഗിൾ ക്രോം
- വോർബിസ് തിയറ ഡയറക്റ്റ് ഷോ ഇൻസ്റ്റൾ ചെയ്യുക
- ഇന്റർനെറ്റ് എക്സ്പ്ലോററിനു വേണ്ടി ഗൂഗിൾ ക്രോം ഫ്രയ്മ് ഇൻസ്റ്റാൾ ചെയ്യുക
താങ്കളുടെ മീഡിയാപ്ലേയർ വിക്കിപീഡിയയിലെ പല മീഡിയ ഫയലുകളും പ്രവർത്തിപ്പിക്കാൻ ശേഷിയുള്ളതാണ്.
- ഇല്ലിമിനബിൾ.കോം എന്ന സൈറ്റിൽ നിന്നുമുള്ള കോഡെക്കുകൾ ഇൻസ്റ്റാൾ ചെയ്യുന്നതുവഴി മിക്ക ഡയറക്റ്റ് ഷോ പ്ലേയറുകളും (ഉദാഹരണം: വിൻഡോസ് മീഡിയ പ്ലേയർ) വിക്കിപീഡിയയിലെ ഓഡിയോ ഫയലുകളെ പ്രവർത്തിപ്പിക്കാൻ പ്രാപ്തരാവും.
റിയൽ നെറ്റ്‌വർക്സ് എന്ന കമ്പനിയുടെ റിയൽ പ്ലേയർ, വിക്കിപീഡിയ മീഡിയ ഫയലുകളെ പ്രവർത്തിപ്പിക്കും. റിയൽ പ്ലേയറിന്റെ പുതിയ പതിപ്പുകൾക്കാണ് ഈ കഴിവുള്ളത്
- മിക്ക വിൻഡോസ് ഉപയോക്താക്കൾക്കും വിൻഡോസ് മീഡിയ പ്ലേയർ അവരുടെ കമ്പ്യൂട്ടറിൽ ഉണ്ടാവും. താങ്കളുടെ കമ്പ്യൂട്ടറിൽ വിൻഡോസ് മീഡിയ പ്ലേയർ ഇല്ല, അല്ലെങ്കിൽ താങ്കൾ മറ്റൊരു ഡയറക്റ്റ് ഷോ പ്ലേയർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ താഴെ കാണുന്ന പട്ടികയിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്ത് താങ്കളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് പോവുക.
- വിൻഡോസ് മീഡിയ പ്ലേയർ (Windows Media Player) (download)
- വിനാമ്പ് (Winamp) (download)
- മീഡിയ പ്ലേയർ ക്ലാസ്സിക് (Media Player Classic) (download)
- കോർ മീഡിയ പ്ലേയർ (Core Media Player)(download)
- സൂം പ്ലേയർ (Zoom Player)(download)
- സിൻഫ് (Zinf)(download)
- വിഎൽസി മീഡിയ പ്ലേയർ (VLC Media Player) (download) (താങ്കൾ വിഎൽസി തിരഞ്ഞെടുത്താൽ അടുത്ത ഘട്ടങ്ങൾ ആവശ്യമില്ല.)
- ഇല്ലിമിനബിൾ.കോം എന്ന സൈറ്റിലേക്ക് പോകുക.
- ആ താളിന്റെ വലതുവശത്തായുള്ള "Download Now" എന്ന കണ്ണിയിൽ ഞെക്കുക. അല്ലെങ്കിൽ നേരിട്ട് ഇവിടെ ഞെക്കിയാൽ oggcodecs 0.71.0946 എന്ന പാക്കേജ് ഡൌൺലോഡ് ചെയ്യാം
- ആ പാക്കേജ് ഡൌൺലോഡ് ചെയ്യുന്നതുവരെ കാത്തിരിക്കുക. ഒരു 56kbps മോഡത്തിൽ ഇത് ഏകദേശം രണ്ടു മിനിറ്റിൽ താഴെ സമയമെടുക്കും.
- ആ പ്രോഗ്രാം ഡൌൺലോഡ് ആയതിനു ശേഷം അത് റൺ ചെയ്യുക, സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് മുമ്പോട്ട് പോവുക.
- സെറ്റ് അപ് പ്രോഗ്രാം വിജയകരമായി റൺ ചെയ്തു കഴിഞ്ഞാൽ താങ്കളുടെ ഡയറക്റ്റ് ഷോ പ്ലേയർ ഓഗ് ഫോർമാറ്റിലുള്ള ഫയലുകളെ പ്രവർത്തിപ്പിക്കാൻ പ്രാപ്തമാവും.
- വിൻഡോസ് തന്നത്താൻ താങ്കളുടെ ഡയറക്റ്റ് ഷോ പ്ലേയറുമായി .ogg ഫയലുകളെ ബന്ധപ്പെടുത്തിയില്ലെങ്കിൽ താങ്കൾക്ക് ഒന്നുകിൽ ആ ഫയൽ വലിച്ച് പ്ലേയറിലേക്കിടാം(Drag and Drop) അല്ലെങ്കിൽ ആ ബന്ധനം (FIle Type Association) സ്വയം ചെയ്തു കൊടുക്കാം.
- വിക്കിപീഡിയയും മറ്റു മീഡിയാ വിക്കികളും കാണാനായി രൂപകൽപന ചെയ്ത ഒരു ഓപ്പൺ സോഴ്സ് പ്രോഗ്രാമാണ് വിക്കിബ്രൗസ്. ഈ പ്രോഗ്രാം ഉപയോഗിച്ച് മറ്റൊരു മീഡിയ പ്ലേയറിന്റെയും സഹായമില്ലാതെ തന്നെ വിക്കിപീഡിയയിലെ മീഡിയാ ഫയലുകൾ പ്രവർത്തിപ്പിക്കാനാവും. വിക്കിബ്രൗസ് ഉപയോഗിച്ച് ഓഡിയോ വീഡിയോ ഫയലുകൾ പ്രവർത്തിപ്പിക്കാനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക
- http://wikiproject.sourceforge.net എന്ന ലിങ്കിൽ നിന്നും വിക്കിബ്രൗസിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുക.
- ഡൗൺലോഡ് ചെയ്ത സെറ്റ്‌അപ് ഫയലുപയോഗിച്ച് വിക്കിബ്രൗസ് ഇൻസ്റ്റാൾ ചെയ്യുക
- സ്റ്റാർട്ട് > പ്രോഗ്രാംസ് > വിക്കിപ്രോജക്റ്റ് > വിക്കിബ്രൗസർ എന്ന മെനുവിൽ ഞെക്കി വിക്കി ബ്രൗസർ തുറക്കുക
- Find (തിരയുക) എന്ന ഡ്രോപ് ഡൌൺ ലിസ്റ്റിൽആവശ്യമുള്ള ലേഖനത്തിന്റെ പേര് ടൈപ്പ് ചെയ്ത് എന്റർ കീ അമർത്തുക (കൂടുതൽ സഹായത്തിനായി വിക്കിബ്രൌസിന്റെ സഹായം താളുകൾ കാണുക)
- പ്ലേ ചെയ്യാൻ ഉദ്ദേശിക്കുന്ന ഓഡിയോ/വീഡിയോ ഫയലിന്റെ കണ്ണിയിൽ ഞെക്കുക.
- വിനാമ്പ് ഡൌൺലോഡ് താളിലേക്ക് പോകുക.
- അവിടെനിന്നും Go Pro (വില കൊടുത്തു വാങ്ങുക) അല്ലെങ്കിൽ (സൗജന്യമായി ലഭിക്കുന്ന) BUNDLE അല്ലെങ്കിൽ FULL ലിങ്കുകൾ ഉപയോഗിച്ച് വിനാമ്പ് ഡൌൺലോഡ് ചെയ്യുക (കുറിപ്പ്: LITE പതിപ്പിൽ വീഡിയോ പ്രവർത്തിക്കില്ല)
- സെറ്റ്‌അപ് പ്രോഗ്രാം ഡൌൺലോഡ് ആവാനായി കാത്തിരിക്കുക. ഒരു 56kbps മോഡത്തിൽ ഇത് ഏകദേശം 20 മിനിട്ടെടുക്കും.
- ഡൌൺലോഡ് കഴിഞ്ഞാൽ സെറ്റ്‌അപ് പ്രോഗ്രാം പ്രവർത്തിപ്പിക്കുക, സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു നീങ്ങുക.
- അതിനു ശേഷം Preferences തുറക്കുക (വിനാമ്പിന്റെ മെയിൻ വിൻഡോയിൽ ക്ലിക്ക് ചെയ്തിട്ട്, CTRL-P അമർത്തുക) > Plug-Ins > Input, Nullsoft DirectShow decoder തിരഞ്ഞെടുക്കുക, Configure ഞെക്കുക Ogg എന്നത് എക്സ്റ്റൻഷൻസ് പട്ടികയിൽ ചേർക്കുക.
- താങ്കൾക്ക് ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാനായി ഇനി വിനാമ്പ് ഉപയോഗിക്കാവുന്നതാണ്.
- വിഷനയർ.ടിവി പ്ലേയർ ഡൌൺലോഡ് താളിലേക്ക് പോകുക
- Download Today എന്ന ബട്ടൺ ഞെക്കി ഡൌൺലോഡ് തുടങ്ങുക.
- സെറ്റ്‌അപ് പ്രോഗ്രാം വളരെ ചെറുതായതിനാൽ പെട്ടെന്നു തന്നെ ഡൌൺലോഡ് ആവും
- ഡൌൺലോഡ് കഴിഞ്ഞാൽ സെറ്റ്‌അപ് പ്രോഗ്രാം പ്രവർത്തിപ്പിക്കുക, സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു നീങ്ങുക.
- ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പ്രോഗ്രാം പ്രവർത്തിപ്പിക്കുക. അതിന്റെ ക്രമീകരണങ്ങളിൽ(Settings) പോയി വിഷനയർ സ്റ്റ്രീമുകളുടെ സ്വയമേവ ഉള്ള പ്രവർത്തനം(Auto play of Visionair Streams) തടയുക.
- സെറ്റ്‌അപ് വിജയകരമായി പൂർത്തിയായാൽ വിഷനയർ.ടിവി പ്ലേയർ ഉപയോഗിച്ച് താങ്കൾക്ക് ഓഗ് ഫോർമാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാവുന്നതാണ്.
- ജെറ്റ് ഓഡിയോ ഡൌൺലോഡ് താളിലേക്ക് പോകുക
- വലതു വശത്തയുള്ള 'Download എന്ന ബട്ടൺ അമർത്തുക.
- അടുത്ത പേജിലുള്ളDownload Now എന്ന കണ്ണിയിൽ അമർത്തുക.
- സെറ്റ്‌അപ് പ്രോഗ്രാം ഡൌൺലോഡ് ആവാനായി കാത്തിരിക്കുക. ഒരു 56kbps മോഡത്തിൽ ഇത് ഏകദേശം 40 മിനിറ്റിൽ താഴെ സമയമെടുക്കും.
- ഡൌൺലോഡ് കഴിഞ്ഞാൽ സെറ്റ്‌അപ് പ്രോഗ്രാം പ്രവർത്തിപ്പിക്കുക, സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു നീങ്ങുക.
- സെറ്റ്‌അപ് വിജയകരമായി പൂർത്തിയായാൽ ജെറ്റ് ഓഡിയോ ഉപയോഗിച്ച് താങ്കൾക്ക് ഓഗ് ഫോർമാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാവുന്നതാണ്.
- വിൻഡോസിനുള്ള വിഎൽസി മീഡിയ പ്ലേയർ ഡൌൺലോഡ് താളിലേക്ക് പോകുക
- Windows self-extracting package എന്ന ലിങ്കിൽ അമർത്തുക
- സെറ്റ്‌അപ് പ്രോഗ്രാം ഡൌൺലോഡ് ആവാനായി കാത്തിരിക്കുക. ഒരു 56kbps മോഡത്തിൽ ഇത് ഏകദേശം 20 മിനിട്ടെടുക്കും.
- ഡൌൺലോഡ് കഴിഞ്ഞാൽ സെറ്റ്‌അപ് പ്രോഗ്രാം പ്രവർത്തിപ്പിക്കുക, സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു നീങ്ങുക.
- സെറ്റ്‌അപ് വിജയകരമായി പൂർത്തിയായാൽ വിഎൽസി മീഡിയ പ്ലേയർ ഉപയോഗിച്ച് താങ്കൾക്ക് ഓഗ് ഫോർമാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാവുന്നതാണ്.
- താങ്കളുടെ കമ്പ്യൂട്ടറിൽ റിയൽപ്ലേയർ നേരത്തേ തന്നെ ഉണ്ടെങ്കിൽ അതിന്റെ പ്ലഗ് ഇൻ മാത്രം ഡൌൺലോഡ് ചെയ്താൽ മതിയാവും ഇതിനായി ആറാം ഘട്ടത്തിലേക്ക് പോകുക
- റിയൽ പ്ലേയർ സൗജന്യ പതിപ്പ് ഡൌൺലോഡ് താളിലേക്ക് പോകുക
- Windows 98/NT/2000/XP എന്നതിനു നേരേയുള്ള “Download" എന്ന ലിങ്കിൽ ഞെക്കുക.
- താങ്കളുടെ ഏറ്റവും അടുത്തുള്ള ഒരു സ്ഥലം തിരഞ്ഞെടുക്കുക. ഒരു പരസ്യം കാണിക്കുന്നുവെങ്കിൽ ദയവായി ഡൌൺലോഡ് തുടങ്ങാനായി കാത്തിരിക്കുക.
- ഡൌൺലോഡ് കഴിഞ്ഞാൽ സെറ്റ്‌അപ് പ്രോഗ്രാം പ്രവർത്തിപ്പിക്കുക, സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു നീങ്ങുക.
- ഹെലിക്സ് കമ്യൂണിറ്റി സിഫ്(Xiph) പ്ലേയർ പ്ലഗ് ഇൻസ് താളിലേക്ക് പോവുക. ഡൌൺലോഡ് ലിങ്കിൽ ഞെക്കുക, ഉദാഹരണത്തിന് xiph_player_plugins_0.6.exe (പുതിയ പതിപ്പുകൾ പേജിന്റെ മുകൾഭാഗത്താവും ഉണ്ടാവുക).
- ഡൌൺലോഡ് കഴിഞ്ഞാൽ സെറ്റ്‌അപ് പ്രോഗ്രാം പ്രവർത്തിപ്പിക്കുക, സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു നീങ്ങുക.
- സെറ്റ്‌അപ് വിജയകരമായി പൂർത്തിയായാൽ റിയൽ പ്ലേയർ ഉപയോഗിച്ച് താങ്കൾക്ക് ഓഗ് ഫോർമാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാവുന്നതാണ്.
- എംപ്ലേയർ-MPlayer for Windows. വിൻഡോസിനു വേണ്ടിയുള്ള എംപ്ലേയർ കമാൻഡ് ലൈൻ ഇന്റർഫേസും, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസും ഉള്ള ഒരു ആപ്ലിക്കേഷനാണ് .കമാൻഡ് ലൈൻ ഇന്റർഫേസുമായി പരിചയം ഇല്ലാത്ത ഉപയോക്താക്കൾ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഉപയോഗിക്കുന്നതാവും ഉചിതം.
- എംപ്ലേയർ ഡൌൺലോഡ് പേജിലേക്ക് പോകുക.
- Source and Binaries എന്ന പട്ടികയിൽ നോക്കുക. MPlayer 1.0rc1 Windows GUI എന്നതിനു താഴെയുള്ള ഏതെങ്കിലും ഒരു പതിപ്പ് ഡൌൺലോഡ് ചെയ്യുക.
- സിപ് ഫയൽ ഡൌൺലോഡ് ആവാനായി കാത്തിരിക്കുക. ഒരു 56kbps മോഡത്തിൽ ഇത് ഏകദേശം 20 മിനിട്ടെടുക്കും.
- അത് ഡൌൺലോഡ് ആയിക്കഴിഞ്ഞാൽ 7-Zip പോലുള്ള ഒരു പ്രോഗ്രാം ഉപയോഗിച്ച് ആ പാക്കേജ് തുറന്നുപയോഗിക്കുക.
- ഡെമോക്രസി പ്ലേയർ - Democracy Player എന്ന വിഎൽസി അധിഷ്ഠിത മീഡിയാപ്ലേയറും ഓഗ് വീഡിയോ/ഓഡിയോ പ്രവർത്തിപ്പിക്കാനായി ഉപയോഗിക്കവുന്നതാണ്.
- ഡെമോക്രസി പ്ലേയർ ഹോം പേജിൽനിന്നും അത് ഡൌൺലോഡ് ചെയ്യാവുന്നതാണ്
മകിന്റോഷ് (മാക് ഓഎസ് X) - Macintosh (Mac OS X)
- എംപ്ലേയർ-MPlayer for Mac OS X. ഓഗ് ഫോർമാറ്റിലുള്ള ഓഡിയോ/വീഡിയോ ഫയലുകൾ പ്രവർത്തിപ്പിക്കാനുള്ള പ്രോഗ്രാമാണ്
- എംപ്ലേയർ ഡൌൺലോഡ് പേജിലേക്ക് പോകുക.
- Download Now എന്ന ബട്ടൺ അമർത്തുക.
- താങ്കൾക്ക് ചേരുന്ന ഒരു സെർവർ ലൊക്കേഷൻ കണ്ടുപിടിച്ച് അതിനുനേരേയുള്ള ഡൌൺലോഡ് ബട്ടൺ അമർത്തുക.
- സിപ് ഫയൽ ഡൌൺലോഡ് ആവാനായി കാത്തിരിക്കുക. ഒരു 56kbps മോഡത്തിൽ ഇത് ഏകദേശം 18 മിനിട്ടെടുക്കും.
- അത് ഡൌൺലോഡ് ആയിക്കഴിഞ്ഞാൽ ഡബിൾ ക്ലിക്ക് ചെയ്ത് ആ പാക്കേജ് തുറന്നിടുക.
- എംപ്ലേയർ ആപ്ലിക്കേഷൻ താങ്കളുടെ ആപ്ലിക്കേഷൻസ് ഫോൾഡറിലേക്ക് കോപ്പിചെയ്യുക
- കോപ്പിയിംഗ് വിജയകരമായി പൂർത്തിയായാൽ എംപ്ലേയർ ഉപയോഗിച്ച് താങ്കൾക്ക് ഓഗ് ഫോർമാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാവുന്നതാണ്.
- ഐട്യൂൺസ് - iTunes/QuickTime
- ആപ്പിൾ സൈറ്റിൽ നിന്നും ഐട്യൂൺസ് ഡൌൺലോഡ് ചെയ്യുക.
- ഐട്യൂൺസ് ഇൻസ്റ്റാൾ ചെയ്യുക.
- XiphQT പ്ലഗ് ഇൻ ഡൌൺലോഡ് ചെയ്യുക.
- റീഡ്‌മീ ഫയലിലെ നിർദ്ദേശങ്ങൾ അനുസരിച്ച് അത് ഇൻസ്റ്റാൾ ചെയ്യുക.
- ഇതിനു ശേഷം ക്യുക്ക് ടൈമോ, ഐട്യൂൺസോ ഉപയോഗിച്ച് ഓഗ് ഫയലുകൾ പ്രവർത്തിപ്പിക്കാം (ഓഗ് ഫയലുകൾ നിർമ്മിക്കാനും സാധിക്കും).
- ഈ രീതി പിന്തുടർന്നാൽ സഫാരിയിലും(Safari) മറ്റു മാക് ഓഎസ് X ബ്രൌസറുകളിലും വിക്കിപീഡിയ ഓഡിയോ/വീഡിയോ ഫയലുകൾ നേരിട്ട് പ്രവർത്തിപ്പിക്കാം
- മാക് ഓ എസ് X നുള്ള വിഎൽസി മീഡിയ പ്ലേയർ ഡൌൺലോഡ് താളിലേക്ക് പോകുക
- താങ്കൾക്ക് ഏറ്റവും ചേർന്ന പതിപ്പ് തിരഞെടുക്കുക.
- ഡിസ്ക് ഇമേജ് ഫയൽ ഡൌൺലോഡ് ആവാനായി കാത്തിരിക്കുക. ഒരു 56kbps മോഡത്തിൽ ഇത് ഏകദേശം 18 മിനിട്ടെടുക്കും.
- ഡൌൺലോഡ് കഴിഞ്ഞാൽ ഡബിൾ ക്ലിക്ക് ചെയ്ത് ആ ഫയൽ മൗണ്ട് ചെയ്യുക.
- വിഎൽസി മീഡിയ പ്ലേയർ ആപ്ലിക്കേഷൻ താങ്കളുടെ ആപ്ലിക്കേഷൻസ് ഫോൾഡറിലേക്ക് കോപ്പിചെയ്യുക
- കോപ്പിയിംഗ് വിജയകരമായി പൂർത്തിയായാൽ വിഎൽസി മീഡിയ പ്ലേയർ ഉപയോഗിച്ച് താങ്കൾക്ക് ഓഗ് ഫോർമാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാവുന്നതാണ്.
- ഡെമോക്രസി പ്ലേയർ - Democracy Player എന്ന വിഎൽസി അധിഷ്ഠിത മീഡിയ പ്ലേയറും ഓഗ് വീഡിയോ/ഓഡിയോ പ്രവർത്തിപ്പിക്കാനായി ഉപയോഗിക്കവുന്നതാണ്.
- ഡെമോക്രസി പ്ലേയർ ഹോം പേജിൽനിന്നും അത് ഡൌൺലോഡ് ചെയ്യാവുന്നതാണ്
യുണിക്സ് (ലിനക്സ്,ഫ്രീ ബിഎസ്‌ഡി, സൊളാരിസ് ഉൾപ്പെടെ എല്ലാം...)
ഇന്നത്തെ മിക്കവാറും യുണിക്സ് സിസ്റ്റങ്ങളെല്ലാം തന്നെ മറ്റൊരു ഇൻസ്റ്റലേഷനും കൂടാതെ തന്നെ ഓഗ് ഓഡിയോ പ്രവർത്തിപ്പിക്കാൻ പ്രാപ്തമാണ്. താങ്കളുടെ കമ്പ്യൂട്ടറിൽ ഓഡിയോ സോഫ്റ്റ്‌വെയറുകൾ ഒന്നും തന്നെ ഇല്ല എങ്കിൽ, താങ്കളുടെ പ്രിയപ്പെട്ട പാക്കേജിങ്ങ് സിറ്റം ഉപയോഗിച്ച് ഒരെണ്ണം ഇൻസ്റ്റാൾ ചെയ്യുക . ഉദാഹരണത്തിൻ താങ്കൾക്ക് Totem, Amarok, MPlayer, xine, VLC media player, XMMS എന്നിവ പോലെയുള്ള പ്ലേയറുകൾ ഇൻസ്റ്റാൾ ചെയ്യാവുന്നതാൺ.
- libtheora ഓഗ് തിയറ വീഡിയോ പ്ലേ ചെയ്യാനായി അത്യാവശ്യമാൺ.
- താങ്കളുടെ ലിനക്സ് ഡിസ്ട്രിബ്യൂഷന്റെ പാക്കേജ് മാനേജ്മെന്റ് സിസ്റ്റം (ഉദാ: APT,YUM) ഉപയോഗിച്ച് libtheora ഇൻസ്റ്റാൾ ചെയ്യുക.
- 'MPlayer, xine, VLC media player തുടങ്ങിയ പുതിയ പ്ലേയറുകൾ ഇപ്പോൾ ഓഗ് വീഡിയോയും ഓഡിയോയും പ്ലേ ചെയ്യേണ്ടതാണ്.
- GStreamer അധിഷ്ഠിതമായ Totem പോലെയുള്ള പ്ലേയറുകളിൽ ഓഗ് തിയറ വീഡിയോ പ്ലേ ചെയ്യാനായി, തിയറ ജിസ്ട്രീമർ പ്ലഗ് ഇൻ (Theora GStreamer plugin) നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യേണ്ടിവരും. താങ്കളുടെ ലിനക്സ് ഡിസ്ട്രിബ്യൂഷന്റെ പാക്കേജ് മാനേജ്മെന്റ് സിസ്റ്റം (ഉദാ: apt) ഉപയോഗിച്ച് അതും ചെയ്യാവുന്നതാണ്
- ഡെമോക്രസി പ്ലേയർ - Democracy Player എന്ന വിഎൽസി അധിഷ്ഠിത മീഡിയ പ്ലേയറും ഓഗ് വീഡിയോ/ഓഡിയോ പ്രവർത്തിപ്പിക്കാനായി ഉപയോഗിക്കവുന്നതാണ്.
- ഡെമോക്രസി പ്ലേയർ ഹോം പേജിൽനിന്നും അത് ഡൌൺലോഡ് ചെയ്യാവുന്നതാണ്