വിക്കിപീഡിയ:മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു
മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - മൂന്നാം പതിപ്പ് | |
---|---|
ലക്ഷ്യം | ചരിത്രപ്രാധാന്യമുള്ള സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതി |
അംഗങ്ങൾ | വിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും |
കണ്ണികൾ | അപ്ലോഡ് (കോമൺസിൽ) സഹായം:ചിത്ര സഹായി അപ്‌ലോഡ് മാന്ത്രികൻ കോമണിസ്റ്റ് ജിയോകോഡിങ് സഹായം |
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി മലയാളം വിക്കിമീഡിയ പ്രവർത്തകർ ബഹുജന പങ്കാളിത്തത്തോടുകൂടി നടത്തിയ വിക്കിപദ്ധതികളാണ് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു, മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2 എന്നിവ ഇതിൽ ഒന്നാമത്തെ പദ്ധതിയുടെ ഭാഗമായി 2,155 സ്വതന്ത്രചിത്രങ്ങളും രണ്ടാമത്തെ പദ്ധതിയുടെ ഭാഗമായി 11,159 സ്വതന്ത്രചിത്രങ്ങളും വിക്കിമീഡിയ കോമൺസിൽ ചേർക്കാൻ കഴിഞ്ഞു.
- പരിപാടി: മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു
- തീയ്യതി: ആഗസ്റ്റ് 15 രാത്രി 12 മണി മുതൽ സെപ്റ്റംബർ 9 ആം തീയതി രാത്രി 12 മണിവരെ (25 ദിവസം)
- ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
- ലക്ഷ്യം: ചരിത്രപ്രാധാന്യമുള്ള ലേഖനങ്ങൾ വികസിപ്പിക്കനുതകുന്ന ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ എത്തിക്കുക
- അപ്‌ലോഡ് എവിടെ:വിക്കിമീഡിയ കോമൺസിൽ
ഇതിന്റെ മൂന്നാം ഘട്ടം എന്ന നിലയിൽ മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു (en:Malayalam Loves Monuments) എന്നപേരിൽ പുതിയൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. മേൽപ്പറഞ്ഞ രണ്ട് പദ്ധതികളിൽ നിന്നും വ്യത്യസ്തമായി ഈ പദ്ധതിയിൽ ചിത്രങ്ങൾക്കും അതിലുപരി അതുൾപ്പെടുത്തേണ്ട ലേഖനങ്ങൾക്കും പ്രാധാന്യം നൽകുന്നു. മുമ്പു നടന്ന രണ്ട് വിക്കിപദ്ധതികളിലും ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ അവ വിജ്ഞാനസ്വഭാവം ഉള്ളതായിരിക്കണം എന്നതിൽ കവിഞ്ഞ് പ്രത്യേക നിർദ്ദേശങ്ങൾ ഒന്നും മുന്നോട്ട് വെച്ചിരുന്നില്ല. എന്നാൽ ഇപ്രാവശ്യം ചിത്രങ്ങൾ ചില നിർദ്ധിഷ്ട വിഷയങ്ങളിലേക്ക് ഒതുങ്ങുകയാണ്. അവ താഴെ കൊടുത്തിരിക്കുന്നു.
- കോട്ടകൾ
- പ്രതിമകൾ
- പഴയ ആശ്രമങ്ങൾ
- പഴയ കലാക്ഷേത്രങ്ങൾ
- പ്രധാന മണ്ഡപങ്ങൾ
- കൊട്ടാരങ്ങൾ
- ദേവാലയങ്ങൾ
- സ്മാരകമന്ദിരങ്ങൾ
- വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങൾ
- അണക്കെട്ടുകൾ
- ചരിത്ര പ്രാധാന്യമുള്ള മറ്റു സംഗതികൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുത്തുക- ചിത്രങ്ങൾ കോമൺസിലേക്ക് അപ്ലോഡു ചെയ്യുന്നവർ തന്നെ ആ ചിത്രത്തെ കുറിച്ച് മിനിമം അഞ്ചുവാക്യങ്ങളെങ്കിലും അതിന്റെ വിവരണമായി ചേർക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- പദ്ധതി പ്രകാരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളെ അതാത് ലേഖനങ്ങളിൽ ഉൾപ്പെടുത്തി ലേഖനം വിപുലമാക്കുന്നതിനു മുൻഗണന നൽകുക.
- ചിത്രങ്ങളുടെ എണ്ണത്തിനു പ്രാധാന്യം കൊടുക്കേണ്ടതില്ല; അവ ഉൾപ്പെട്ട ലേഖനങ്ങളുടെ വികസനത്തിനു മുൻതൂക്കം കൊടുക്കുക.
- ഒരു വസ്തുവിന്റെ തന്നെ വിവിധ ചിത്രങ്ങൾ ആവശ്യമില്ല - വസ്തുവിനെ നന്നായി വിശദമാക്കുന്ന ഒരു ചിത്രം മതിയാവും.
താങ്കൾക്ക് എന്തു ചെയ്യാൻ പറ്റും?
തിരുത്തുക- വൈജ്ഞാനിക സ്വഭാവമുള്ളതും ചരിത്ര വസ്തുതകളുമായി ബന്ധപ്പെട്ടതോ മേൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു വിഭാഗത്തിൽ വരുന്നതോ ആയ സ്വതന്ത്ര ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ അവ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുക. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഉപയോഗാനുമതി സ്വതന്ത്രമാണോയെന്ന് രണ്ടുവട്ടം ഉറപ്പാക്കുക (en:Wikipedia:Public domain image resources പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുവാൻ സഹായകരമാണ്)
- ഈ പദ്ധതിയെ പ്രചരിപ്പിക്കുക. ഫെയ്സ് ബുക്ക്, ഗൂഗിൾ പ്ലസ്, ബ്ലോഗ് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകൾ മുഖേന ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക
നിബന്ധനകൾ
തിരുത്തുക- മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്‌ലോഡ് ചെയ്യരുത്. അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥൻ വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം.
- മറ്റൊരാൾ എടുത്ത ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യരുത്.
- എല്ലായിടത്തും ലഭ്യമാണ് എന്ന കാരണത്താൽ ചിത്രത്തിന് പകർപ്പവകാശം ഇല്ലെന്ന് അനുമാനിച്ച് അപ്‌ലോഡ് ചെയ്യരുത് (ഉദാ: ദൈവങ്ങളുടെ ചിത്രങ്ങൾ)
- സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥ ഉടമയുടെ അനുവാദം വാങ്ങിയിരിക്കണം.
- ഫ്ലിക്കർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ചിത്രം ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണെന്നും നോൺ-ഡെറിവേറ്റീവ്, നോ-കമ്മേർസ്യൽ നിബന്ധനകൾ ഇല്ലെന്നും ഉറപ്പ് വരുത്തണം. (താങ്കളുടെ സ്വയം എടുത്ത ചിത്രം ഫ്ലിക്കറിലുമുണ്ടെങ്കിൽ ഈ നിബന്ധന ബാധകമല്ല, സ്വതന്ത്രമായ അനുമതിയാവും പിന്നീട് പ്രാബല്യത്തിൽ വരിക)
- ചിത്രം കഴിയുന്നതും EXIF അഥവാ മെറ്റാഡാറ്റ ഉൾപ്പടെ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്ത വ്യക്തി പകർപ്പവകാശ ഉടമയാണെന്നുള്ളതിന്റെ നല്ലൊരു തെളിവാണ് അത്.
- കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Monuments}} അല്ലെങ്കിൽ {{MLW3}} എന്ന ഫലകം ചേർത്തിരിക്കണം. "മറ്റ് വിവരങ്ങൾ" (Additional info) എന്ന ഫീൽഡിലാണ് ഈ ഫലകം ചേർക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ ഇതാവശ്യമാണ്.
എവിടെ അപ്‌ലോഡ് ചെയ്യണം
തിരുത്തുക- http://commons.wikimedia.org/ ഈ സൈറ്റിലാണ് ചിത്രങ്ങൾ അപ്ലോഡ് ചെയ്യേണ്ടത്.
- ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയാൻ ചിത്ര സഹായി കാണുക
- ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്ലോഡ് ചെയ്യാൻ - കോമൺസിലെ അപ്ലോഡ് സഹായിയോ, കോമണിസ്റ്റ് എന്ന ജാവാ പ്രോഗ്രാമോ ഉപയോഗിക്കാം
- സംശയങ്ങൾ help@mlwiki.in എന്ന വിലാസത്തിലേക്ക് അയക്കുക.