വിക്കിപീഡിയ:പഠനശിബിരം/ബാംഗ്ലൂർ 4/പത്രക്കുറിപ്പ്

English

മലയാളം വിക്കിപീഡിയ പഠനശിബിരം -പത്രക്കുറിപ്പ്

തിരുത്തുക

സൗജന്യ ഓൺ‌ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിൽ നിലവിൽ 22,000ൽ പരം ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല ഇവയൊക്കെ മലയാള ഭാഷയെ സം‌ബന്ധിച്ച് പ്രാധാന്യമുള്ളതും വരുംതലമുറയ്ക്ക് വിജ്ഞാനം പകരുന്ന സ്രോതസ്സായി മാറികൊണ്ടിരിക്കുന്നതുമായ മലയാളം വിക്കി പദ്ധതികളാണ്.

വിക്കിപീഡിയ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനായി മലയാളം വിക്കിപീഡിയ പഠനശിബിരങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ബാംഗ്ലൂരിലെ നാലാമത്തെ പഠനശിബിരം 2012 ഫെബ്രുവരി 11-നു് നടത്തുന്നു. മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള ആര്ക്കുംത ഈ പരിപാടിയിൽ പങ്കെടുക്കാം.വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങൾ തുടങ്ങിയവയെ പരിചയപ്പെടുത്തൽ, വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ,വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ,മലയാളം ടൈപ്പിങ്ങ്,വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വിക്കി പ്രവർത്തകർ മറുപടി നൽകുന്നതായിരിക്കും.ഉച്ചയ്ക്ക് 2 മണിമുതൽ വൈകുന്നേരം 5 മണി വരെ നീളുന്ന പഠനക്ലാസ്സിലേക്ക് പ്രവേശനം സൗജന്യമാണ്.

പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ

തിരുത്തുക
  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • സ്ഥലം: ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, ഡൊംലൂർ, ബാംഗ്ലൂർ
  • തീയതി: 2012 ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക്

രജിസ്റ്റർ ചെയ്യാൻ 9916276334 (ശ്രീജിത്ത് കെ), 7829333365 ( രാജേഷ് ഒടയഞ്ചാൽ) എന്നീ നമ്പറുകളിൽ ഒന്നിൽ വിളിക്കുകയോ help@mlwiki.in എന്ന വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക.

വിക്കി പേജ് : http://ml.wikipedia.org/wiki/WP:WABLR4