മലയാളത്തിലെ പല വീട്ടു പേരുകളും, പലപ്പോഴും അവരവരുടെ ജോലിയോ അഥവാ സ്ഥലത്തിനെയോ ചുറ്റിപ്പറ്റി ഉള്ളതാണ്. ആളുകളെ അറിയപ്പെടുന്നതിനു ഇത് സഹായകരമായിരുന്നു എന്നതാണ് സത്യം. ഉദാഹരണത്തിന്  : വലിയപറമ്പിൽ, കളപ്പുരക്കൽ,കുരിശിങ്കൽ , പാറപ്പുറത്ത്, ഓലപ്പുരക്കൽ, അറക്കൽ എന്നിങ്ങനെ ധാരാളം വീട്ടു പേരുകൾ ഇതിനു സാക്ഷ്യം വഹിക്കുന്നു.

"അറ" (നിലവറ) എന്നത് ഒരുകാലത്ത് സംഭന്നരുടെ വിടുകളിൽ മാത്രം കണ്ടിരുന്ന, ധാന്ന്യങ്ങൾ മറ്റു വിലപിടിപ്പുള്ളവയെല്ലാം സൂക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു പ്രത്യേക ഇടമാണ്. അറ എന്നാൽ മുറി എന്നർത്ഥം. ഉദ: പള്ളിയറ, മണിയറ. പരദേവതകളെ പ്രതിഷ്ഠിച്ചിട്ടുള്ള ചെറിയ മുറി എന്ന അർഥത്തിലും അറ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. മോഷണ സല്ല്യം ഭയന്ന് ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും മറ്റു വിലയേറിയ വിഗ്രഹങ്ങളും നാട്ടു തമ്പുരാക്കന്മാരുടെ അറകളിൽ സുക്ഷിച്ചിരുന്നു. വർഷത്തിൽ ഒരിക്കൽ ഉത്സവങ്ങൾക്ക് മാത്രമേ അവ പുറത്ത് എടുത്തിരുന്നുള്ളൂ (ഈ ആചാരം ഇന്നും പല ക്ഷേത്രങ്ങളിലും നിലനിൽക്കുന്നതായി കാണാം). പല പ്പോഴും അവിടെ പൂജയും മറ്റു ആരാധനകളും നടന്നിരുന്നു. ഇത് കളിമണ്ണിലും മരത്തിലുമായിരുന്നു നിർമിച്ചിരുന്നത്. മരത്തിൽ നിർമ്മിച്ച പത്തായതിന്റ്റെ വരവോടെ അറയുടെ ഉപയോഗത്തിന് മാറ്റംവന്നു. പഴയ അറയുടെ സ്ഥാനം ഇന്ന് പൂജ മുറിയും, പ്രാർത്ഥന മുറിയും ഏറ്റെടുത്തു.

പിന്നീടു വെട്ടു കല്ലിന്റ്റെ (ചെങ്കൽ ) ഉപയോഗം വന്നതോടുകൂടി, പഴയ വിടുകളും അറകളുമെല്ലാം കല്ലിൽ പുതുക്കി പണിതുതുടങ്ങി. അത്തരം വിട്ടുകാർ പിന്നിട് "കല്ലുങ്കൽ", "കല്ലറക്കൽ" എന്നീ പേരുകളിൽ അറിയപ്പെട്ടു തുടങ്ങി. അതുകൊണ്ടു തന്നെ, ഇന്ന് നിലവിലുള്ള ഒരേ വി

ട്ടുകാർ തമ്മിൽ പലപ്പോഴും യാതൊരു ബന്ധവും ഇല്ലാത്തതിന്റ്റെ കാരണവും. അറ മിക്കവാറും ഇന്നു ഗ്രാമപ്രദേശങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളു.

കേരളത്തിൽ ഇപ്പോഴും കല്ലറക്കൽ എന്ന പേരിൽ ക്ഷേത്രങ്ങളും പള്ളികളും നിലവിലുണ്ട്. "കല്ലറക്കൽ" എന്ന വിട്ടു പേരിൽ ഇന്ന് ഹൈന്ദവ, ക്രിസ്തീയ, മുസ്ലിം കുടുംഭങ്ങളും അറിയപ്പെടുന്നു. --Francis joy (സംവാദം) 14:09, 22 മേയ് 2012 (UTC)[മറുപടി]

ദയവായി ഞാനെഴുതിയ ഈ ലേഘനം പൂർണ്ണമായും മായ്ക്കുന്നതിനു അതികാരികളോട് താത്പര്യപ്പെടുന്നു -- Francis joy (സംവാദം) 21:14, 11 ജൂൺ 2012 (UTC)[മറുപടി]

അവസാനമായി ഒരു സംശ്ശയം ചോതിക്കുന്നു: അവലംപം ഇല്ലാത്ത പല ലേഘനങ്ങളും കണ്ടു അതോന്നും നീക്കപ്പെടാനുള്ള വയുടെ പട്ടികയിൽ അല്ലല്ലോ? അതൊന്നും വിധ്വന്മ്മാർ കാണാത്തതാണോ അതോ ???????--Francis joy (സംവാദം) 13:12, 13 ജൂൺ 2012 (UTC)[മറുപടി]