വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/72
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട് ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്. ഭൂമിയിൽ നിന്ന് ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. 3,474 കി.മീ. ആണ് വ്യാസം, ഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ്. ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്. 1969-ൽ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലെ യാത്രികർ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യരായി. ഭൂമിക്ക് പുറത്ത് മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |