വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/65
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി ഉൾപ്പെടുന്ന സംസ്ഥാനമാണ് ഡെൽഹി അഥവാ ദില്ലി. 1.7 കോടി ജനസംഖ്യയുള്ള ഡെൽഹി, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്. ഇതിന്റെ ഔദ്യോഗികനാമം ദേശീയ തലസ്ഥാനപ്രദേശം എന്നാണ്. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ പ്രത്യേക പദവിയാണ് ഡെൽഹിക്കുള്ളത്. ന്യൂ ഡെൽഹി, ഡെൽഹി, ഡെൽഹി കന്റോൺമെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ് ഡൽഹി സംസ്ഥാനം. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിർമ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ദില്ലിയിലെ ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കേന്ദ്ര ആഭ്യന്തരവകുപ്പാണ് കൈകാര്യം ചെയ്യുന്നത്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |