വിറ്റ്ജൻസ്റ്റൈൻ
വിറ്റ്ജൻസ്റ്റൈൻ

യുക്തിശാസ്ത്രം, ഗണിതശാസ്ത്രദർശനം, മനസ്സിന്റെ ദർശനം, ഭാഷാദർശനം എന്നീ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ ഓസ്ട്രിയൻ-ബ്രിട്ടീഷ് ദാർശനികനായിരുന്നു ലുഡ്‌വിഗ് ജോസെഫ് ജൊഹാൻ വിറ്റ്ജൻ‌സ്റ്റൈൻ.

"ജീനിയസിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പപ്രകാരം, അത്യുത്സാഹം, അഗാധത, മൗലികത, തീക്ഷ്ണത, മേധാവിത്വം എന്നിവയുടെ ഒത്തുചേരലിന്റെ ഏറ്റവും തികവുള്ള മാതൃക" എന്നാണ് ബെർട്രാൻഡ് റസ്സൽ വിറ്റ്ജൻ‌സ്റ്റൈനെ വിശേഷിപ്പിച്ചിരിക്കുന്നത്. പലരും അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ദാർശനികൻ ആയിപ്പോലും വിലയിരുത്തുന്നു. നൂറ്റാണ്ടിന്റെ പകർച്ചയിൽ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിൽ, വിറ്റ്ജൻ‌സ്റ്റൈന്റെ "യുക്തി-ദർശന നിബന്ധം", "ദാർശനികാന്വേഷണങ്ങൾ" എന്നീ കൃതികൾ ഇരുപതാം നൂറ്റാണ്ടിൽ തത്ത്വചിന്തയുടെ വിഷയത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച അഞ്ചുഗ്രന്ഥങ്ങളിൽ പെടുന്നവയായി വിലയിരുത്തപ്പെട്ടു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക