2007-ൽ ഹബിൾ ദൂരദർശിനി പകർത്തിയ വ്യാഴത്തിന്റെ ചിത്രം
2007-ൽ ഹബിൾ ദൂരദർശിനി പകർത്തിയ വ്യാഴത്തിന്റെ ചിത്രം

സൂര്യനിൽ നിന്ന് അഞ്ചാമത്തേതും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹവുമാണ് വ്യാഴം. സൗരപിണ്ഡത്തിന്റെ ആയിരത്തിലൊന്നിനേക്കാൾ അൽപ്പം മാത്രം കുറവ് പിണ്ഡമുള്ള ഒരു വാതകഗോളമാണ് വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടേയും മൊത്തം പിണ്ഡത്തിന്റെ രണ്ടര ഇരട്ടി വരും ഇത്. വ്യാഴത്തിനുപുറമേ ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയും വാതകഭീമന്മാരാണ്‌, ഈ നാല്‌ ഗ്രഹങ്ങളെ ഒരുമിച്ച് ജൊവിയൻ ഗ്രഹങ്ങൾ എന്നും വിളിക്കുന്നു.

പുരാതനകാലം മുതലേയുള്ള വാനനിരീക്ഷകർക്ക് ഈ ഗ്രഹം പരിചിതമായിരുന്നു, വിവിധ ഐതിഹ്യങ്ങളുടേയും മതങ്ങളുടേയും സംസ്കാരങ്ങളുടേയും ഭാഗമായി ഈ ഗ്രഹം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. റോമാക്കാർ അവരുടെ ദേവനായ ജൂപ്പിറ്ററിന്റെ പേരാണ്‌ ഗ്രഹത്തിന്‌ നൽകിയിരിക്കുന്നത്. ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ പരമാവധി -2.94 ദൃശ്യകാന്തിമാനത്തോടെ വരെ വ്യാഴം ദൃശ്യമാകുന്നു, അതുകൊണ്ടുതന്നെ രാത്രി ആകാശത്തിൽ ചന്ദ്രനും ശുക്രനും ശേഷം ഏറ്റവും തിളക്കത്തോടെ ദൃശ്യമാകുന്ന ജ്യോതിർവസ്തുവാണ് വ്യാഴം.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക