നട്ടെല്ലില്ലാത്ത കടൽജലജീവികളുടെ ഒരു ഫൈലമാണ് എക്കൈനൊഡെർമാറ്റ. ഘടനാപരമായ പല സമാനസവിശേഷതകളും പ്രകടിപ്പിക്കുന്ന ജീവികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടൽത്തീരങ്ങളിൽ സാധാരണ കാണപ്പെടുന്ന നക്ഷത്രമത്സ്യം, കടൽച്ചേന, കടൽ വെള്ളരി, ബ്രിട്ടിൽ സ്റ്റാർ, കടൽലില്ലി, ഫെതർ സ്റ്റാർ എന്നിവയെല്ലാം ഈ ഫൈലത്തിലെ പ്രാണനാശം സംഭവിച്ചിട്ടില്ലാത്ത പ്രതിനിധികളാണ്. മുള്ളുള്ള ത്വക്കോടുകൂടിയത് എന്ന് അർത്ഥം വരുന്ന ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് എക്കൈനൊഡെർമാറ്റ എന്ന വാക്കിന്റെ ഉത്ഭവം. കടൽച്ചേനകളുടെ തോടിനെ കുറിക്കുന്നതായി 1734-ൽ ജെ. റ്റി. ക്ലെയ്ൻ എന്ന ശാസ്ത്രകാരനാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്. ക്ലെയ്ൻ ഉപയോഗിച്ച എക്കൈനൊഡെർമാറ്റ എന്ന പദം പിൽക്കാലത്ത് ഈ ഫൈലത്തിലെ എല്ലാ ജന്തുക്കളെയും സൂചിപ്പിക്കുന്നതിനായി ഉപയോഗിച്ചു. ഈ ഫൈലത്തിലെ ഹോളോത്തൂറിഡേ വർഗത്തിനൊഴികെ ബാക്കി എല്ലാ വർഗങ്ങൾക്കും ഈ പേരു യോജിച്ചതാണ്. ഹോളോത്തൂറിഡേ വർഗത്തിലെ ജീവികളിൽ ശൂലമയതൊലിയോ വലിയ ശരീരാവരണ ഫലകങ്ങളോ കാണാറില്ല

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക