ഒരു അമേരിക്കൻ കാർഷികശാസ്ത്രജ്ഞനായിരുന്നു നോർമൻ ബോർലോഗ് (Norman Ernest Borlaug) (മാർച്ച് 25, 1914 – സെപ്തംബർ 12, 2009). നോർമൻ ബോർലോഗിന്റെ നേതൃത്വത്തിൽ നടന്ന ഹരിതവിപ്ലവം,ലോകത്തെങ്ങും കാർഷികോൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കുകയെന്ന പ്രക്രിയക്കു കാരണമായിരുന്നു. ഇത് ഇദ്ദേഹത്തിനെ ഹരിതവിപ്ലവത്തിന്റെ പിതാവായി വിളിക്കപ്പെടാൻ കാരണമായി

വനപഠനത്തിൽ 1937-ൽ ബോർലോഗ് ബിരുദമെടുത്തു. മിനസോട്ട സർവ്വകലാശാലയിൽ നിന്നും 1972-ൽ സസ്യരോഗങ്ങളിലും ജനിതകശാസ്ത്രത്തിലും അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് മെക്സിക്കോയിൽ കാർഷികഗവേഷണത്തിൽ ഏർപ്പെട്ട അദ്ദേഹം ഉയരം കുറഞ്ഞതും വലിയതോതിൽ വിളവുനൽകുന്നതും രോഗപ്രതിരോധശേഷി കൂടിയതുമായ ഗോതമ്പിനങ്ങൾ വികസിപ്പിച്ചെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഈ ഉയർന്ന വിളവുനൽകുന്ന ഗോതമ്പിനങ്ങൾ ബോർലോഗ് മെക്സിക്കോ മുതൽ പാക്കിസ്താനിലും ഇന്ത്യയിലും ആധുനിക കാർഷിക ഉൽപ്പാദനരീതികളോടൊപ്പം അവതരിപ്പിച്ചു. ഇതിന്റെ ഫലമായി 1963-ൽ മെക്സിക്കോയ്ക്ക് ഗോതമ്പ് കയറ്റി അയയ്ക്കാൻ കഴിഞ്ഞു. 1965-1970 കാലത്ത് ഇന്ത്യയിലും പാക്കിസ്താനിലുമാകട്ടെ, ഗോതമ്പ് ഉൽപ്പാദനം നിലവിലുള്ളതിന്റെ ഇരട്ടിയാകുകയും ഇവിടങ്ങളിലെ ഭക്ഷ്യസുരക്ഷയ്ക്ക് ഇത് കാരണമായിത്തീരുകയും ചെയ്തു. ലോകമെങ്ങും കോടിക്കണക്കിന് ആളുകളെ പട്ടിണിയിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞ ആളായി അദ്ദേഹത്തെ കരുതിപ്പോരുന്ന ഇദ്ദേഹത്തിന് ഭക്ഷ്യധാന്യത്തിന്റെ ലഭ്യതയിൽക്കൂടി ലോകസമാധാനത്തിനു നൽകിയ സംഭാവനകളെ മാനിച്ച് 1970-ൽ ബോർലോഗിന് സമാധാനത്തിനുള്ള നോബെൽ പുരസ്കാരം ലഭിച്ചു. പ്രസിഡണ്ടിന്റെ സ്വാതന്ത്ര്യമെഡൽ, കൊൺഗ്രേഷണൽ ഗോൾഡ് മെഡൽ, എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക