ഊഗോ ചാവെസ്, വെനസ്വേലയുടെ മുൻ പ്രസിഡന്റ്
ഊഗോ ചാവെസ്, വെനസ്വേലയുടെ മുൻ പ്രസിഡന്റ്
ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ റാഫേൽ ചാവെസ് ഫ്രയസ് എന്ന ഊഗോ ചാവെസ്. 1999 മുതൽ 2013 -ൽ തന്റെ മരണംവരെ 14 വർഷം വെനിസ്വേലയുടെ പ്രസിഡന്റായി തുടർന്ന ചാവെസ് രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവർത്തിച്ചു. ഫിഫ്‌ത്ത് റിപ്പബ്ലിക്കൻ മൂവ്മെന്റ് എന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായാണ് ചാവെസ് വെനസ്വേലയുടെ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. പിന്നീട് ഈ പാർട്ടി സമാനചിന്താഗതിക്കാരായ മറ്റ് ചില പാർട്ടികളുമായുള്ള ലയനത്തിലൂടെ രൂപംകൊണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല എന്ന പാർട്ടിയുടെ നേതൃസ്ഥാനവും ചാവെസിനായിരുന്നു. ലാറ്റിൻ അമേരിക്കൻ മേഖലയിലാകെയും തനതായ സോഷ്യലിസ്റ്റ് പരിവർത്തനത്തിന് തുടക്കമിട്ടത് ഊഗോ ചാവെസാണെന്ന് വിലയിരുത്തപ്പെടുന്നു.
ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക