ആൻഡ്രോയ്ഡ് റോബോട്ട്
ആൻഡ്രോയ്ഡ് റോബോട്ട്

സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്. ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന ഗൂഗിൾ നേതൃത്വം നൽകുന്ന ഒരു കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്നത്. ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ 2005-ൽ ഏറ്റെടുത്തു. തുടർന്ന് 2005 നവംബർ 5-നു് ആൻഡ്രോയ്ഡ് പുറത്തിറക്കുന്നതിനൊപ്പം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന 85 ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ആൻഡ്രോയ്ഡിന്റെ മിക്ക കോഡുകളും ഒരു ഓപ്പൺ സോഴ്സ് ലൈസൻസായ അപ്പാച്ചെ ലൈസൻസിലാണ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയ്ഡിന്റെ തുടർന്നുള്ള ഡവലപ്പ്മെന്റ് പ്രവർത്തനങ്ങൾക്കായി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് (AOSP) രൂപീകരിച്ചു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക