2010 നവംബറിൽ ആഴ്സണൽ പരമ്പരാഗത വൈരികളായ ടോട്ടൻഹാം ഹോട്ട്സ്പറിനെ നേരിടുന്നു

വടക്കൻ ലണ്ടനിലെ ഹോളോവേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബാണ് ആഴ്സണൽ എഫ്.സി. ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ആഴ്സണൽ 13 തവണ ഒന്നാം ഡിവിഷൻ-പ്രീമിയർ ലീഗ് കിരീടങ്ങളും 10 തവണ എഫ്.എ. കപ്പും നേടിയിട്ടുണ്ട്. 1886-ൽ തെക്കുകിഴക്കൻ ലണ്ടനിലെ വൂൾവിച്ചിൽ റോയൽ ആഴ്സണലിലെ തൊഴിലാളികളാണ് ഡയൽ സ്ക്വയർ എന്ന പേരിൽ ആഴ്സണൽ ഫുട്ബോൾ ക്ലബ് സ്ഥാപിച്ചത്. തുടർന്ന് 1913-ൽ ഹൈബറിയിലെ ആഴ്സണൽ സ്റ്റേഡിയത്തിലേക്ക് മാറി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബ്ബുകളിലൊന്നാണ് ആഴ്സണൽ. 2011-ലെ കണക്കുകളനുസരിച്ച് $119 കോടിയാണ് ക്ലബ്ബിന്റെ മൂല്യം.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ

തിരുത്തുക