പ്യൂപ്പ അവസ്ഥയിലെത്തിയ ലാർവകൾ ഒന്നു രണ്ടാഴ്ചകൾ കൊണ്ട് പൂർണ്ണവളർച്ചയെത്തുകയും ചിത്രശലഭം കൂടു പൊട്ടിച്ചു പുറത്തുവരികയും ചെയ്യും. സാധാരണയായി പ്രഭാതസമയങ്ങളിലാണ് ചിത്രശലഭങ്ങൾ പുറത്തുവരുന്നത്. പ്യൂപ്പയുടെ ലോലമായ പാർശ്വങ്ങൾ അടർത്തി ആദ്യം തലഭാഗവും, പിന്നെ മദ്ധ്യഭാഗവും ചിറകുകളും, ഒടുവിൽ ഉദരവും എന്ന ക്രമത്തിലാണ് പുറത്തു വരുന്നത്. പുറത്തു വരുന്ന ചിത്രശലഭത്തിന്റെ ചിറകുകൾ ചുരുട്ടിക്കൂട്ടപ്പെട്ട രീതിയിലാണുണ്ടാവുക. ഏതാനും മിനിറ്റുകൾക്കുള്ളിൽ അതു നിവർന്ന് വരുന്നതോടെ ശലഭം ആദ്യത്തെ പറക്കലിനു തയ്യാറെടുക്കുകയായി.

കൂടു പൊളിച്ചു പുറത്തു വരുന്ന ചിത്രശലഭമാണ്‌ ചിത്രത്തിൽ കാണുന്നത്. ചിത്രശലഭങ്ങൾക്ക് ആയുസ്സ് വളരെ കുറവാണ്, വലിയ ഇനം ചിത്രശലഭങ്ങൾ രണ്ട് മാസത്തോളം ജീവിക്കുമ്പോൾ, ചെറിയ ഇനങ്ങൾ രണ്ട് മുതൽ മൂന്ന് ആഴ്ചകൾ മാത്രമാണ് ജീവിക്കുന്നത്

ഛായാഗ്രാഹകൻ: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>