വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-07-2008
യൂഫോർബിയേസിയേ വർഗ്ഗത്തിൽ പെട്ട യൂഫോർബിയ.ക്രൌൺ ഓഫ് തോൺസ്, അല്ലെങ്കിൽ ക്രൈസ്റ്റ് ചെടി എന്നൊക്കെ ഇംഗ്ലിഷിൽ അറിയപ്പെടുന്ന ചെടിയാണിത്. മഡഗാസ്കർ ആണ് ഇതിൻറെ ഉത്ഭവമെങ്കിലും ചൈനക്കാർ തായിലാന്റിൽ നട്ട്പിടിപ്പിച്ചു എന്നാണു പറയപ്പെടുന്നത്. ഏകദേശം 2000 ഇനങ്ങൾ യൂഫോർബിയ ഉണ്ടെന്ന് കരുതുന്നു. ഈ ചെടി ഭാഗ്യം കൊണ്ടുവരുന്നതായി ചൈനാക്കാർ വിശ്വസിക്കുന്നു. നട്ടതിനു ശേഷം എട്ട് പൂക്കൾ വിരിഞ്ഞാൽ അത് ഭാഗ്യത്തിന്റെ ലക്ഷണമായി അവർ കരുതുന്നു.
ഒരു യൂഫോർബിയ പുഷ്പം ആണു ചിത്രത്തിൽ.