വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-03-2014
- ദന്തകാചദ്രവ്യം (ഇനാമൽ) ദന്ത മകുടത്തെ ആവരണം ചെയ്യുന്നു. ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥമാണിത്. ഹൈഡ്രോക്സി അപറ്റൈറ്റ് എന്ന തന്മാത്രയാണിതിൽ ഭൂരിഭാഗവും (96%).
- ദന്തദ്രവ്യം (ഡന്റീൻ) ദന്തകാചദ്രവ്യത്തിന്റെയും സിമെന്റത്തിന്റെ ഇടയിലും കാണുന്നു. മജ്ജയ്ക്കുള്ളിൽ നിന്നും നാഡീ ശാഖകൾ ദന്തദ്രവ്യത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. ദന്തകാചദ്രവ്യത്തിന്റെ തേയ്മാനം മൂലം വേദന പുളിപ്പ് മുതലായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതിന് കാരണം ഇതാണ്.
- ദന്തദൃഢീകരണദ്രവ്യം (സിമെന്റം) പ്രത്യേകതരം അസ്ഥി ദന്തമൂലത്തെ ആവരണം ചെയ്യുന്നു. പല്ലും അസ്ഥിയും തമ്മിൽ ബന്ധിപ്പിക്കുന്ന പെരിയൊഡോണ്ടൽ നാരുകൾ സിമെന്റത്തിൽ ബന്ധിക്കുന്നു. ഇതിന് ദന്തദ്രവ്യത്തെക്കാൾ കാഠിന്യം കുറവാണ്.
- മജ്ജ (പൾപ്പ്) പല്ലിന്റെ ജീവനുള്ള ഭാഗമാണിത്. ഇതിൽ രക്തക്കുഴലുകളും, നാഡികളും ഉണ്ട്. ഇവ ദന്തമൂലത്തിന്റെ അഗ്രത്തിലൂടെ പ്രവേശിക്കുന്നു.
- പെരിയൊഡോണ്ടൽ നാരുകൾ പല്ലിനെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നു. അവ കെട്ടുകളായി പല നിലകളിൽ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണം ചവയ്ച്ചരക്കുമ്പോൾ ഉണ്ടാകുന്ന തീവ്രമായ സമ്മർദ്ദത്തെ ചെറുക്കുവാനുള്ള സവിശേഷതയുണ്ട്.
ചിത്രം മലയാളത്തിലാക്കിയത് : പ്രവീൺ