വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-09-2018
വെള്ളരിപക്ഷികൾ എന്നവിഭാഗത്തിൽ പെടുന്ന കൊക്കുകളാണ് കാലിമുണ്ടി ഇംഗ്ലീഷ്: കാറ്റിൽ എഗ്രെറ്റ്. ശാസ്ത്രീയ നാമം: ബബൾകസ് ഐബിസ്. ഉഷ്ണമേഖലകളിലും ഉപോഷ്ണ മേഖലകളിലും ചൂടുള്ള മിതോഷ്ണ മേഖലകളിലും ഇവയെ കാണപ്പെടുന്നു. ഇവ ബബൾകസ് ജീനസിൽ പെട്ട ഒരേയൊരു അംഗമാണ്. എന്നാൽ ചിലയിടത്ത് പടിഞ്ഞാറൻ കാലിമുണ്ടി, കിഴക്കൻ കാലിമുണ്ടി (Bubulcus coromandus) എന്നിങ്ങനെ രണ്ട് അംഗങ്ങളുണ്ടെന്നും കാണാവുന്നതാണ്. Bubulcus coromandus അഥവാ Bubulcus ibis coromandus എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.
ഛായാഗ്രഹണം: ഷഗിൽ