വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-07-2010
മലയാളത്തിലെ ഒരു കവിയാണു ഒ.എൻ.വി. കുറുപ്പ് എന്നറിയപ്പെടുന്ന ഒറ്റപ്ലാവിൽ നീലകണ്ഠൻ വേലു കുറുപ്പ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ. എൻ. വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്.
1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്ന ഒ.എൻ.വി. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനമാനിച്ച് ഒ.എൻ.വിക്ക് 2007-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു.
ഛായാഗ്രഹണം: കണ്ണൻ ഷൺമുഖം