ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ. മൂന്നാ‍ർ ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമായതുകൊണ്ടാണ് മുന്നാറിന് ഈ‍ പേരു കൈവന്നതെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ബ്രിട്ടീഷുകാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ. 2000-ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.

മൂന്നാറിലെ, കാട്ടാനകൾ മേയുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അരുണ‍

തിരുത്തുക