വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-01-2017
ഭാരതത്തിലെ ഒരു തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമാണ് ശ്യാം ബെനഗൽ (ജനനം:1934 ഡിസംബർ 14,ആന്ധ്രാപ്രദേശ്). 1934 ഡിസംബർ 14 ന് സെക്കന്തരബാദിലെ ത്രിമൂൽഗരിയിലാണ് ശ്യാം ബെനഗലിന്റെ ജനനം. ബെനഗലിന്റെ ആദ്യ നാല് ഫീച്ചർ ചിത്രങ്ങളായ "അങ്കൂർ"(1973),"നിഷാന്ത്"(1976),"ഭൂമിക" (1977) എന്നിവയിലൂടെ അദ്ദേഹം സ്വന്തമായ ഒരു ചലച്ചിത്രരീതി സൃഷ്ടിക്കുകയായിരുന്നു. ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചലച്ചിത്രത്തിനുള്ള പുരസ്കാരം ഏഴുപ്രാവശ്യം നേടിയിട്ടുണ്ട് ശ്യാം ബെനഗൽ. ദാദാസാഹേബ്ഫാൽെക്കെ പുരസ്കാര ജേതാവും കൂടിയാണ് ശ്യാം ബെനഗൽ.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ