വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-10-2010
ശുദ്ധജലത്തിൽ വളരുന്ന മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ഒരു ചെടിയാണ് ആമ്പൽ. താമരയോട് സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. നാടൻ ഇനങ്ങൾ വെള്ളയും ചുവപ്പും നിറത്തിലാണ്. പൂക്കൾക്ക് മൂന്നു നിര ദളങ്ങൾ കാണപ്പെടുന്നു.
ആമ്പൽ രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യും. മഞ്ഞ ആമ്പൽ പൂവാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: സുഗീഷ്