വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-09-2019
നീർപ്പക്ഷികളുടെ കൂട്ടത്തിലെ ദൃഡഗാത്രനായ ചെറിയ പക്ഷിയാണ് കല്ലുരുട്ടിക്കാട. ഉയർന്ന ദേശാടന സ്വഭാവം പുലർത്തുന്ന ഈ പക്ഷികൾ ലോകമാകമാനം കാണപ്പെടുന്നു. ശിശിരകാലത്ത് തെക്കൻ തീരത്തേക്ക് കൂട്ടത്തോടെ പറക്കുന്ന ഇവ ശൈത്യം തീരുന്നതോടെ തിരികെ പോകും. കറുപ്പും വെളുപ്പും കലർന്ന തൂവൽക്കുപ്പായത്താൽ കാണപ്പെടുന്ന ഇവയുടെ പ്രജനന കാലത്ത് തൂവലുകൾ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ളതാകും. കുറിയ കാലുകൾക്ക് തെളിമയുള്ള ഓറഞ്ച് നിറമാണ്. കല്ലുരുട്ടിക്കാടകൾ പ്രത്യേകതരത്തിലെ ചിലക്കൽ കൊണ്ടും പ്രജനനകാലത്ത് തുടർച്ചയായ കലപിലാരവം കൊണ്ടും ശബ്ദായമാനമായവയാണ്. ആഫ്രിക്കൻ യൂറേഷ്യൻ ദേശാടന നീർപ്പക്ഷി സംരക്ഷണ കരാർ പ്രകാരം ഇവയെ സംരക്ഷിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: Shagil Kannur