വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-06-2016
കുള്ളൻ വർണ്ണത്തുമ്പി (Lyriothemis acigastra) ഇന്ത്യ, ചൈന, ബർമ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ലിബെല്ലൂലിഡേ ജന്തുകുടുംബത്തിൽ ഉൾപ്പെട്ട ഒരു കല്ലൻതുമ്പിയാണ്. Lyriothemis ജനുസിൽപെട്ട പതിനഞ്ച് ഇനം തുമ്പികൾ ഏഷ്യയിൽ ആകമാനം കാണപ്പെടുന്നു. ഈ ജനുസിൽപെട്ട മൂന്നു ഇനം തുമ്പികൾ ഇന്ത്യയിൽ കാണപ്പെടുന്നു. അവ L. cleis, L. tricolor, L. acigastra എന്നിവയാണ്. ഇവ മൂന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നതായി കരുതിയിരുന്നു. എന്നാൽ 2013 ൽ L. acigastra കേരളത്തിൽ കണ്ടെത്തി.
ഏറണാകുളം ജില്ലയിലെ, കോതമംഗലം താലൂക്കിലുള്ള കടവൂരിൽ നിന്നെടുത്ത ചിത്രം.
ഛായാഗ്രഹണം ജീവൻ ജോസ്