വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-12-2007
നാട്ടുകുയിൽ: കുയിൽ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് നാട്ടുകുയിൽ. കരിങ്കുയിൽ എന്നും ഇവ അറിയപ്പെടുന്നു. ദക്ഷിണേഷ്യക്കു പുറമെ ചൈനയിലും ഓസ്ട്രേലിയയിലും ഈ പക്ഷിയെ കണ്ടു വരാറുണ്ട്. ആൺകുയിലിൻറെ ശരീരമപ്പാടെ നീല വർണ്ണം കലർന്ന കറുപ്പാണ്. പെൺകുയിലിന് തവിട്ടു കലർന്ന ചാര നിറമാണ്. ശരീരമാസകലം വെള്ളപ്പുള്ളികളും ഉണ്ടാവും. പെൺകുയിലിനെ പുള്ളിക്കുയിൽ എന്നും വിളിക്കാറുണ്ട്. ശ്രവണസുന്ദരമായ ശബ്ദമാണ് കുയിലിൻറെ ഒരു പ്രധാനസവിശേഷത. അശോകമരത്തിന്റെ ചില്ലയിൽ ഇരിക്കുന്ന ആൺകുയിലാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: Ashasathees