വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-07-2015
കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം (House Boat). ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ്. മുൻകാലങ്ങളിൽ ചരക്കുകടത്തുന്നതിനു ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങൾ ഇന്ന് പ്രധാനമായും വിനോദസഞ്ചാരത്തിനാണ് ഉപയോഗിക്കുന്നത്. സാധാരണയായി ഇതിന്റെ ഉൾഭാഗം വീടുപോലെ ക്രമീകരിച്ചിരിക്കുന്നു.
ഛായാഗ്രഹണം: Mydreamsparrow തിരുത്തുക