വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-07-2010
ബാംഗ്ലൂരിലെ നിയമസഭാ മന്ദിരമാണ് വിധാൻ സൗധ എന്നറിയപ്പെടുന്നത്. കൃഷ്ണശില കൊണ്ടുള്ള ഈ കൊട്ടാര സദൃശ്യമായ ഈ കെട്ടിടം 1951-56 കാലയളവിൽ മൈസൂർ സംസ്ഥാനത്തെ കെ.ഹനുമന്തയ്യയാണു പണികഴിപ്പിച്ചത്. 1.84 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ മനോഹര മാതൃക പുതു-ദ്രാവിഡൻ വാസ്തുശാസ്ത്രത്തിന്റെ പ്രതീകമാണ്.
ഈ കെട്ടിടത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ ബൃഹത്ക്കോവണിയാണ്. 42 പടികളും 62 മീറ്റർ വീതിയുമുള്ള ഈ ഗോവണി 21 മീറ്റർ മേലെ നേരേ ഒന്നാം നിലയിലെ വരാന്തയിൽ നമ്മെ കൊണ്ടെത്തിക്കുന്നു. കയറുന്നവർക്ക് ഒട്ടും ക്ഷീണം തോന്നുകയുമില്ല.
ഛായാഗ്രഹണം: രമേശ് എൻ. ജി.