വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-05-2010
“ചെലവു കുറഞ്ഞ വീട്“ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയാണ് ലാറി ബേക്കർ. ഇംഗ്ലണ്ടിലാണ് ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വമെടുത്ത ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച അദ്ദേഹം, നിർമ്മാതാക്കൾ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിലൊരാളാണ്.
വരച്ചത്: ശ്രീധരൻ ടി.പി.