വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-04-2019
തേനീച്ചയുടെ ബന്ധുവായ, ഓസ്ട്രേലിയൻ സ്വദേശിയായ ഒരു ജീവിയാണ് നീലവളയൻ തേൻവണ്ട്. ഇവയുടെ ശരീരത്തിൽ ബെൽറ്റു പോലെ നീലവളയങ്ങൾ കാണാം, ആണിന് അഞ്ച് വളയങ്ങളും പെണ്ണിനു നാലുവളയവുമാണ് ഉണ്ടാവുക. സ്വദേശം ഓസ്ട്രേലിയ ആണെങ്കിലും ഇന്ത്യ വരെയുള്ള ഭൂപ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. ഓസ്ട്രേലിയയിലെ കാർഷികവിളകളുടെ മുപ്പത് ശതമാനവും പരാഗണം നടത്തുന്നത് ഇവയാണ്.
ഛായാഗ്രഹണം: Vengolis