വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-02-2022
കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കഥകളിനടനാണ് കലാമണ്ഡലം ഗോപി. ഏതാണ്ടെല്ലാ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ടെങ്കിലും പച്ചവേഷങ്ങളാണ് കൂടുതൽ ആസ്വാദകപ്രശംസ നേടിയത്. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്ക്കൽ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്. പത്മശ്രീ, കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, കേരള സംഗീത അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ് എന്നിവയുൾപ്പെടെ അനേകം ബഹുമതികളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ