വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-02-2009
തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ. പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗ്ഗവും ഇതുതന്നെ. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം. മുനിസിപ്പൽ ഭരണമാണ് ഇവിടെ നിലവിൽ ഉള്ളത്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് കൊടൈക്കനാൽ.
കൊടൈക്കനാലിലെ സിൽവർ കാസ്കേഡ് വെള്ളച്ചാട്ടമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അരുണ