വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-01-2017
ഒരു മലയാള പത്രപ്രവർത്തകനും സാഹിത്യ ചരിത്രകാരനുമാണ് പോൾ മണലിൽ (ജനനം : 21 ആഗസ്റ്റ് 1955). 'കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ' എന്ന കൃതിക്ക് 2008 ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം നേടിയിട്ടുണ്ട്. പത്തനാപുരം സെന്റ് സ്‌റ്റീഫൻസ്, തിരുവനന്തപുരം മാർ ഈവാനിയോസ്, മൈസൂർ യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ പഠിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പത്രപ്രവർത്തനത്തിന് ഡോക്ടറേറ്റ് നേടി. പത്രപ്രവർത്തനത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. മലയാളമനോരമയിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്നു.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ