വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-03-2009
ആസറ്ററേഷ്യേ കുടുംബത്തിൽ പെടുന്ന മനോഹരമായ പുഷ്പങ്ങൾ ഉണ്ടാകുന്ന കുറ്റിച്ചെടിയാണ് ഡാലിയ. രണ്ടു വർഷത്തിനുമേലാണ് ഒരു ചെടിയുടെ ആയുസ്സെങ്കിലും ജീവിതകാലത്തിലുടനീളം പുഷ്പിക്കുന്നു. വേരുകളിൽ ആഹാരം സൂക്ഷിച്ചു വെക്കുന്ന ചെടിയായതിനാൽ ചില രാജ്യങ്ങളിലെ ജനങ്ങൾ ഇവയെ ആഹാരത്തിനായും വളർത്തുന്നു. ഔഷധഗുണമുള്ള ഡാലിയ ചെടിയുടെ തണ്ടുകൾ വെള്ളം വലിച്ചു കുടിക്കാനും മറ്റുമായും ഉപയോഗപ്പെടുത്തുന്നുമുണ്ട്. മെക്സിക്കോ, മദ്ധ്യ അമേരിക്ക, കൊളംബിയ എന്നീ രാജ്യങ്ങളാണ് ഈ ചെടിയുടെ ഉദ്ഭവപ്രദേശം.
ഒരു ഡാലിയ പുഷ്പമാണ് ചിത്രത്തിൽ
ഛായാഗ്രഹണം: രമേശ് എൻ. ജി