വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-01-2019
സ്വവർഗ്ഗ ലൈംഗികത കുറ്റകരമല്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് 2009 ജൂലൈ മാസം ഇന്ത്യൻ ശിക്ഷാനിയമം 377ആം വകുപ്പിനു ഡൽഹി ഹൈക്കോടതി നടത്തിയ പുനർവായനയുടെ ഓർമ്മ പുതുക്കാനും, ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും അവരെ പിന്തുണയ്ക്കുന്ന പൊതുസമൂഹത്തിനും ഒന്നിച്ചുവരാനും വേണ്ടിയാണ് 2010 ജൂലൈ രണ്ടാം തീയതി ആദ്യത്തെ കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര അഥവാ കേരള ക്വിയർ പ്രൈഡ് മാർച്ച് നടന്നത്. തുടർന്നുള്ള വർഷങ്ങളിൽ എല്ലാ ജൂലൈ മാസവും ഈ ഒത്തുചേരൽ നടന്നുകൊണ്ടിരിക്കുന്നു.
ഛായാഗ്രഹണം: കണ്ണൻ