ചെമ്പരത്തി
ചെമ്പരത്തി

ചെമ്പരത്തി: സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടിയാണ് ചെമ്പരത്തി. ശാഖകൾ മുറിച്ചുനട്ടാണ് സാധാരണ ഇതിന്റെ വംശവർ‍ധന നടത്തുന്നത്. ബീജസങ്കലനത്തിലൂടെ ചെമ്പരത്തിയുടെ വിത്തുകൾ ഉണ്ടാക്കാവുന്നതാണ്. മലേഷ്യയുടെ ദേശീയപുഷ്പമായ ഇവയെ ബുൻഗ റയ എന്ന് മലായ് ഭാഷയിൽ വിളിക്കുന്നു. ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു. പരാഗണത്തെ പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. ചെമ്പരത്തിയുടെ പൂവാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Aruna

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>