വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-10-2013
നാവികർക്കു വഴികാട്ടിയായ പ്രകാശസ്രോതസ്സോടുകൂടിയ ഗോപുരമാണ് വിളക്കുമാടം. കടൽയാത്രക്കാർക്ക് തങ്ങളുടെ ജലയാനത്തിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി തുറമുഖങ്ങളിലും അപായസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകാനായി അത്തരം ഇടങ്ങളിലും വിളക്കുമാടങ്ങൾ സ്ഥാപിക്കാറുണ്ട്.
കോഴിക്കോട് സ്ഥാപിച്ചിരിക്കുന്ന വിളക്കുമാടമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ഡോ: അജയ് ബി.