വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-09-2008
മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഒരു ഫലവൃക്ഷമാണ് ഈന്തപ്പന. പ്രകൃതിദത്തമായി മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ് ഈന്തപ്പന വളരുന്നത്. Date Palm എന്ന് ഇംഗ്ലീഷിലും നഖ്ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്. അറബ് രാജ്യങ്ങളിലും, മറ്റ് വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത് വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്. സ്വാദിഷ്ടവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒറ്റത്തടി വൃക്ഷമാണിത്.
ഈന്തപ്പനയും അതിന്റെ കായകളുമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അബ്ദുള്ള കെ.എ.