വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-03-2011
കേരളത്തിന്റെ തനതുകലയായ കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ് കൃഷ്ണനാട്ടം. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദനാൽ രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന് ഉടലെടുത്ത കലാരൂപമാണ് ഇത്. ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു സർഗ്ഗങ്ങളായാണ് ഇതിൽ അവതരിപ്പിച്ചുവരുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന കൃഷ്ണനാട്ടത്തിൽ നിന്നുള്ള ഒരു രംഗമാണ് ചിത്രത്തിൽ. ഇവിടെ മാത്രമാണു ഇക്കാലത്ത് ഇത് സ്ഥിരമായി നടത്തപ്പെടുന്നത്.
ഛായാഗ്രഹണം:ജീൻ ഡാൽബെറ