വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-03-2010
ഇസ്ലാമിക വിശ്വാസ പ്രകാരം ലോകസ്രഷ്ടാവായ ദൈവം മനുഷ്യർക്കു നൽകിയ വേദഗ്രന്ഥങ്ങളിൽ അവസാനത്തേതാണ് ഖുർആൻ. മഗ്റബി ലിപിയിലുള്ള ഖുർആൻ ആണ് ചിത്രത്തിൽ. പാടല വർണ്ണത്തിലുള്ള താളിൽ മഷി, ചായം, സ്വർണ്ണം എന്നിവ ഉപയോഗിച്ചാണ് ഇത് രചിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ രചിക്കപ്പെട്ടതാണ് ഇത് എന്ന് അനുമാനിക്കുന്നു.
ഛായാഗ്രഹണം: സാദിക്ക് ഖാലിദ്