വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-12-2016
തലയുടെ മുൻഭാഗത്ത് ഓറഞ്ച് നിറമുള്ള പൂത്താലിത്തുമ്പിയാണു് ചെമ്മുഖപ്പൂത്താലി. വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും സാധാരണയായി കാണപ്പെടുന്നു. അരുവികൾ, പുഴകൾ കുളങ്ങൾ, തോടുകൾ എന്നിവയാണ് ഇഷ്ടവാസസ്ഥലം. കണ്ണുകൾക്ക് ഓറഞ്ച് നിറവും കീഴ്ഭാഗം മഞ്ഞയുമാണ്. തലയുടെ മുൻ വശത്തിന് ചുവപ്പു കലർന്ന ഓറഞ്ച് നിറം. ഇവയുടെ ഉരസ്സിന്റെ മുകൾ ഭാഗം നരച്ച പച്ചയും അതിൽ കറുത്ത വരകളുമുണ്ട്. ഉരസ്സിനും അദരത്തിനും ഇളം നീലനിറം. മങ്ങിയ മഞ്ഞ നിറമുള്ള കാലുകളുടെ ആദ്യഖണ്ഡത്തിന്റെ മുകൾ ഭാഗം കറുത്തതായിരിക്കും. കാഴ്ചയിൽ പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെയാണെങ്കിലും പൊതുവേ നിറങ്ങൾ മങ്ങിയതായിരിക്കും. പെൺതുമ്പികളെ അപൂർവ്വമായാണ് കാണുവാൻ സാധിക്കുന്നത്. ഒറ്റയ്ക്കും ചെറിയ കൂട്ടങ്ങളായും ഇവയെ കാണാം.
ഛായാഗ്രഹണം: ജീവൻ ജോസ്