വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-10-2018
ചായ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ഇലകളുണ്ടാകുന്ന ചെടിയാണ് തേയിലച്ചെടി. തേയിലച്ചെടി യഥാർത്ഥത്തിൽ ഒരു നിത്യഹരിതവനവൃക്ഷമാണ്. ആവശ്യമായ രീതിയിലുള്ള ഇല ലഭിക്കുന്നതിന് ഇതിനെ നുള്ളി കുറ്റിച്ചെടി രൂപത്തിൽ നിലനിർത്തുന്നതാണ്. വനവൃക്ഷമായതു കൊണ്ട് കാടിനു സമാനമായ പരിതഃസ്ഥിതിയിൽ (തണുപ്പു പ്രദേശങ്ങളിൽ) ഇത് നന്നായി വളരുന്നു. വർഷത്തിൽ ഏതാണ്ടെല്ലാസമയത്തും മഴ ലഭിക്കുന്നത് തേയിലച്ചെടിക്ക് ഗുണകരമാണ്. 200 മുതൽ 300 സെന്റീമീറ്റർ വരെയുള്ള വാർഷികവർഷപാതമാണ് തേയിലച്ചെടിക്ക് അനുയോജ്യം.
ഛായാഗ്രഹണം: കണ്ണൻ വി എം