തുമ്പ
തുമ്പ

കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ്‌ തുമ്പ. സസ്യത്തിലുടനീളം രോമങ്ങൾ കാണപ്പെടുന്നു. എന്നാൽ ഇത് ചർമ്മത്തിന്‌ ചോറിച്ചിൽ ഉണ്ടാക്കുന്നവയല്ല. തണ്ടിൽ സമ്മുഖമായോ വർത്തുളമായോ ഇലകൾ വിന്യസിച്ചിരിക്കുന്നു. പുഷ്പങ്ങൾ ശിഖരാഗ്രങ്ങളിലോ സമ്മുഖപത്രങ്ങളുടെ കക്ഷത്തിലോ ആണ്‌ കുലകളായി കാണപ്പെടുന്നത്.

പുഷ്പത്തിൽ ഒരു സുഗന്ധദ്രവ്യവും ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇലയിൽ ഗ്ലൂക്കോസൈഡ് ഉണ്ട്, ഇത് അണുനാശിനിയായി വർത്തിക്കുന്നു.


ഛായാഗ്രഹണം: നവീൻ ശങ്കർ

തിരുത്തുക