വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-05-2013
കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ് കശുമാവ് (Anacardium occidentale). കശുമാവ്, പറങ്കിമൂച്ചി, പറങ്കിമാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി. കേരളത്തിൽ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്ന കശുവണ്ടി ഒരു പ്രധാന തോട്ടവിളയാണ്.
ഛായാഗ്രഹണം: വിനയരാജ്