വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-02-2011
ഭൂമിക്കടിയിലുള്ള പ്രകൃത്യാ ഉണ്ടാവുന്ന നീരുറവകളുടെയും മറ്റും ജല ശേഖരങ്ങളിൽ നിന്ന് ഭൂമി കുഴിച്ച് ജലം എടുക്കുവാനുള്ള ഒരു സംവിധാനമാണ് കിണർ. തുറന്ന കിണറിന് രണ്ടോ മൂന്നോ മീറ്റർ വരെ വ്യാസം വരെ കണ്ടുവരുന്നു. കപ്പി അഥവാ തുടിയും കയറും തൊട്ടിയും ഉപയോഗിച്ചാണ് തുറന്ന കിണറ്റിൽ നിന്നും സാധാരണയായി വെള്ളം കോരുന്നത്.
വെള്ളം കോരുവാനുപയോഗിക്കുന്ന തുടിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: എ. ഹബീബ്