വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-06-2011
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രവും വന്യജീവി സങ്കേതവുമാണ് പീച്ചി. പീച്ചി-വാഴാനി വന്യജീവി സങ്കേതമായി ഇവിടം അറിയപ്പെടുന്നു. ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുൻനിർത്തി നിർമ്മിച്ചിട്ടുള്ള പീച്ചി അണക്കെട്ടും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. തൃശൂർ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജലവിതരണം പൂർണ്ണമായും പീച്ചി അണക്കെട്ടിൽ നിന്നുമാണ് നിർവഹിക്കുന്നത്.
പീച്ചി അണക്കെട്ടിന്റെ ഒരു പനോരമിക് ദൃശ്യമാണ് ചിത്രത്തിൽ
ഛായാഗ്രഹണം: അരവിന്ദ് ആർ.വി.