വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-05-2008
കൊങ്ങിണിപ്പൂവ് അഥവാ അരിപ്പൂവ്, കമ്മൽപൂവ് എന്നൊക്കെ വിളിക്കുന്ന ഈ പൂവുണ്ടാകുന്ന ചെടി ഇംഗ്ലീഷിൽ ലന്റാനാ എന്നാണറിയപ്പെടുന്നത്. കേരളത്തിൽ വളരെ സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് ഇത്. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും വളരുന്നു. പൂവിൽ ധാരാളം തേൻ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങൾ, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.
കൊങ്ങിണിപ്പൂവാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: Devanshy